121

Powered By Blogger

Friday, 2 January 2015

ജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റ്‌: മീനങ്ങാടി ചാമ്പ്യന്‍മാര്‍











Story Dated: Saturday, January 3, 2015 03:53


കല്‍പ്പറ്റ: ജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റില്‍ 117 പോയിന്റോടെ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടി. 99 പോയിന്റ്‌ നേടിയ പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാദമിക്ക്‌ രണ്ടാംസ്‌ഥാനവും ലഭിച്ചു. സമാപന ചടങ്ങില്‍ ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ ജില്ലാ രക്ഷാധികാരി എ. കുഞ്ഞിക്കണ്ണന്‍ വിജയികള്‍ക്ക്‌ ട്രോഫി നല്‍കി. അസോസിയേഷന്‍ സെക്രട്ടറി കെ.എ. ജോയി അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്പര്‍ എ.ഡി. ജോണ്‍, ലൂക്കാ ഫ്രാന്‍സിസ്‌, എന്‍.സി. സാജിദ്‌, കെ.വി. ജോസഫ്‌, ടോണി ഫിലിപ്പ്‌ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT