തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ വീണ്ടും വിവാഹിതനായി. മലേഷ്യയില്‍ ഫാഷന്‍ ഡിസൈനറായ സഫ്രുന്നിസയാണ് ശങ്കറിന്റെ വധു. പുതുവത്സര ദിനത്തില്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് വച്ചായിരുന്നു യുവന്‍ മൂന്നാം വട്ടവും വിവാഹിതനായത്.
വളരെ കുറച്ചു പേര്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ മുസ്ലിം മതാചാര പ്രകാരമായിരുന്നു യുവന്‍-സഫ്രുന്നിസ വിവാഹം. ചടങ്ങില്‍ യുവന്റെ സഹോദരി ഭവതാരിണിയും ഭര്‍ത്താവ് ശബരിയും പങ്കെടുത്തു.
നേരത്തേ യുവന്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. അബ്ദുല്‍ ഹാലിഖ് എന്നാണ് യുവന്റെ ഇപ്പോഴത്തെ പേര്. പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മകനാണ് യുവന്‍.
യുവന്റെ ആദ്യ രണ്ടു വിവാഹങ്ങളും വിവാഹമോചനത്തില്‍ കലാശിക്കുകയായിരുന്നു. 2005 ല്‍ സുജയ ചന്ദ്രനാണ് ആദ്യം യുവന്റെ ഭാര്യയായെത്തിയത്. ഈ ബന്ധം 2008 ല്‍ അവസാനിപ്പിച്ച യുവന്‍ പിന്നീട് തിരുപ്പതിയില്‍ വച്ച് ശില്‍പ മോഹനെ വിവാഹം ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ വിവാഹമോചിതരായത്.
from kerala news edited
via IFTTT