Story Dated: Friday, January 2, 2015 02:14
പത്തനാപുരം: കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്‌ക്കുള്ളിലെ കംഫര്‍ട്ട് സ്‌റ്റേഷനിലെ മാലിന്യ പൈപ്പുകള്‍ പൊട്ടിയൊലിച്ച് സമീപത്തെ മാര്‍ക്കറ്റിലേക്ക് ഒഴുകുന്നു. ഡിപ്പോയ്‌ക്കുള്ളില്‍നിന്നും മത്സ്യവിപണന കേന്ദ്രത്തിന്റെ സമീപത്തുകൂടിയാണ് പൈപ്പ് പോകുന്നത്. മാലിന്യങ്ങള്‍ മാര്‍ക്കറ്റിലേക്ക് ഒഴുകുന്നതിനാല്‍ മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. നഗരത്തിലും മാര്‍ക്കറ്റിനുള്ളിലും തകര്‍ന്നുകിടന്ന ഓടകള്‍ നവീകരിച്ചതോടെ മലിനജലം പൂര്‍ണമായും അതിലൂടെയാണ് ഒഴുകുന്നത്. പൈപ്പ് ലൈനുകള്‍ നവീകരിക്കണമെന്ന് ആവശ്യപ്പെട്ടു നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കെട്ടിക്കിടക്കുന്ന മലിനജലം രോഗങ്ങള്‍ക്ക് കാരണമാകുന്നതായി വ്യാപാരികള്‍ പറഞ്ഞു.
from kerala news edited
via IFTTT