Story Dated: Friday, January 2, 2015 01:55
ആഭ്യന്തരപോരാട്ടം രൂക്ഷമായ സിറിയയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 76,000 പേരെന്ന് റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന്റെ സിറിയന്‍ വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്ത്‌വിട്ടിരിക്കുന്നത്.
സിറിയയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിനാശകാരിയായ വര്‍ഷം 2014 ആയിരുന്നെന്നും കൊല്ലപ്പെട്ടവരില്‍ 17,790 പേര്‍ സാധാരണക്കാരും 3,501 കുട്ടികളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഐഎസ് തീവ്രവാദികളുടെ വരവോടെയാണ് സിറിയയിലെ അക്രമങ്ങള്‍ പെരുകിയതെന്നും 2007 ല്‍ 15,000 പേര്‍ കൊല്ലപ്പെട്ട ഇറാഖിന് പോലും 2014 കൂട്ട മരണങ്ങളുടേതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിറിയയില്‍ സൈനികരും വിമതരും തമ്മിലുള്ള പോരാട്ടത്തിലേക്കും ഇറാഖിലെ പ്രാദേശിക പോരാട്ടത്തിലേക്കും അമേരിക്കന്‍ സേന കൂടി ഇടപെട്ടതോടെയാണ് മരണം കൂടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ കണക്കുകള്‍ പ്രകാരം സിറിയയില്‍ 2011 ല്‍ പോരാട്ടം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ 200,000 പേരാണ് കൊല്ലപ്പെട്ടിട്ടുണ്ട്.
from kerala news edited
via IFTTT