Story Dated: Friday, January 2, 2015 09:00
ചൈന: ചൈനയിലെ ഷാങ്‌ഹായ് നഗരത്തില്‍ പുതുവത്സരാഘോഷത്തില്‍ 36 പേര്‍ മരിക്കാന്‍ ഇടയായ ദുരന്തത്തിന് കാരണം വ്യാജ കറന്‍സിയെന്ന് റിപ്പോര്‍ട്ട്. യു.എസ് ഡോളറിന് സമാനമായ വ്യാജ കറന്‍സി ഒരു കെട്ടിടത്തില്‍ നിന്നും വീഴുന്നത് കണ്ട് അത് വാരിക്കൂട്ടാന്‍ ഉണ്ടക്കിയ തിക്കിലും തിരക്കിലുമാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. 100 ഡോളറിന്റെ കറന്‍സി പോലെ തോന്നിക്കുന്ന വ്യാജ കറന്‍സി കെട്ടിടത്തില്‍ നിന്നും അഞ്‌ജാതര്‍ എറിയുകയായിരുന്നു.
കെട്ടിടത്തിലെ തന്നെ മൂന്നാം നിലയിലെ ബാറിന്റെ പേര് വ്യാജ കറന്‍സിയിലുണ്ടായിരുന്നു. കറന്‍സിക്ക് വേണ്ടി ജനങ്ങള്‍ ഗോവണിയിലൂടെ മുകളിലേക്ക് കയറാനൊരുങ്ങി. അതേസമയം കുറേ പേര്‍ ഗോവണി വഴി പുറത്തേക്കിറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ വ്യാജ കറന്‍സിയേറാണ് ദുരന്തത്തിന് കാരണമെന്ന് അധികൃതര്‍ സ്‌ഥിരീകരിച്ചിട്ടില്ല. രാത്രി ഏകദേശം 11.35നാണ് വ്യാജ കറന്‍സിയേറ് തുടങ്ങിയത്.
ദുരന്തത്തില്‍ പരുക്കേറ്റ 48 പേര്‍ ചികിത്സയിലാണ.് ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്.
from kerala news edited
via IFTTT