Story Dated: Friday, January 2, 2015 08:22
മുംബൈ: രണ്ടുപേര്‍ വിവാഹിതരാവുന്നത് ഒരു വാര്‍ത്തയല്ല. വിവാഹിതരായ രണ്ട് പേര്‍ അവരുടെ സെല്‍ഫിയെടുക്കുന്നതും വാര്‍ത്തയല്ല. എന്നാല്‍ വിവാഹിതരായത് 58കാരനും 20കാരിയുമായാല്‍ അവരെടുക്കുന്ന സെല്‍ഫി വാര്‍ത്തയാകും. ഇത്തരമൊരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സതീഷ് ആപ്‌തെ എന്ന 58കാരനാണ് ലിസ എന്ന 20കാരിയെ വിവാഹം ചെയ്‌തത്. വിവാഹ ശേഷം വധുവും വരനും എടുത്ത സെല്‍ഫി ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബീഹാറിലും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരം ഒരു വിവാഹം നടന്നിരുന്നു. പാറ്റ്‌ന യൂണിവേഴ്‌സിറ്റി പ്ര?ഫസര്‍ മട്ടൂക് നാഥ് പിജി വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്‌തിരുന്നു. ഇവിടെ വൈറലായത് സെല്‍ഫിയായിരുന്നില്ല മട്ടൂക്ക് നാഥിന്റെ ആദ്യ ഭാര്യ പെണ്‍കുട്ടിയെ തല്ലുന്നതിന്റെ ഫോട്ടോയായിരുന്നു. ഇവിടെയും ചര്‍ച്ചാ വിഷയം വധു വരന്‍മാരുടെ പ്രായം തന്നെയായിരുന്നു.
from kerala news edited
via IFTTT