121

Powered By Blogger

Friday, 2 January 2015

സ്വര്‍ണം കണ്ട്‌ മയങ്ങിയില്ല ഫ്രിഡ്‌ജില്‍ നിന്നും ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ വ്യാപാരി ഉടമയ്‌ക്ക് തിരികെ നല്‍കി











Story Dated: Friday, January 2, 2015 03:30


ചാലക്കുടി: ഇലട്രോണിക്‌സ് വ്യാപാരി സ്വര്‍ണം കണ്ട്‌ മയങ്ങിയില്ല ഫ്രിഡ്‌ജില്‍ നിന്നും ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഉടമയ്‌ക്ക് തിരികെ നല്‍കി. എക്‌സ്ചേഞ്ചില്‍ ലഭിച്ച പഴയ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉടമയായ വീട്ടമ്മക്ക്‌ തിരികെ നല്‍കിയാണ്‌ കടയുടമ മാതൃക കാട്ടിയത്‌. സൗത്ത്‌ ജംഗ്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഹോം അപ്ലയന്‍സസ്‌ ഉടമ വി.ജെ. ജോജിയാണ്‌ പഴയ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരുന്ന ആറു പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ വീട്ടമ്മക്ക്‌ തിരികെ നല്‍കിയത്‌. പുതിയ ഫ്രിഡ്‌ജ് വാങ്ങി പഴയത്‌ കൊടുത്തപ്പോള്‍ ഇതില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം വീട്ടമ്മ എടുക്കുവാന്‍ മറക്കുകയായിരുന്നു. പഴയ ഫ്രിഡ്‌ജ് കടയുടെ പിന്‍ഭാഗത്തേക്ക്‌ നീക്കിയിടുന്നതിനിടെ സ്വര്‍ണാഭരണം ശ്രദ്ധയില്‍പ്പെട്ട കടയുടമ ഉടമസ്‌ഥക്ക്‌ തിരികെ നല്‍കുകയായിരുന്നു. ചാലക്കുടി സ്വദേശിനിയായ വീട്ടമ്മയാണ്‌ മോഷ്‌ടാക്കളെ ഭയന്ന്‌ വളയും മാലയുമടങ്ങിയ സ്വര്‍ണാഭരണങ്ങള്‍ ഫ്രിഡ്‌ജിലെ ഫ്രീസറിനുള്ളില്‍ സൂക്ഷിച്ചത്‌. പഴയത്‌ കൊടുത്തപ്പോള്‍ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ എടുക്കാന്‍ വീട്ടമ്മ മറന്നു പോയത്രെ. ഐസില്‍ മൂടിയതിനാല്‍ കടയുടമയ്‌ക്ക് സ്വര്‍ണമാണെന്ന്‌ ആദ്യം മനസ്സിലായില്ല. തുടര്‍ന്ന്‌ ഐസ്‌ മാറ്റി നോക്കിയപ്പോഴാണ്‌ സ്വര്‍ണമാണെന്ന്‌ മനസിലായത്‌. ഉടനെ ഉടമസ്‌ഥയെ വിളിച്ചുവരുത്തി സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കുകയായിരുന്നു.










from kerala news edited

via IFTTT