Story Dated: Saturday, January 3, 2015 03:53
വെള്ളമുണ്ട: ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപെടുത്തി കാട്ടില്‍ വിട്ടു. നിരവില്‍പ്പുഴ പാതിരിമന്ദം കൊച്ചുതോപ്പില്‍ ശ്രീധരന്റെ 40 അടിയോളം ആഴമുള്ള കിണറ്റിലാണ് കാട്ടുപോത്ത് വീണത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ശ്രീധരന്റെ വീടിനോടടുത്ത് ഒരുകൂട്ടം കാട്ടുപോത്തുകളെത്തിയിരുന്നു. ഇതിലൊന്നാണ് കിണറില്‍ വീണത്. 10 മീറ്ററോളം താഴ്‌ചയുള്ള കിണറില്‍ പകുതിയോളം വെള്ളമുണ്ടായിരുന്നു.പോത്ത് കിണറില്‍ വീഴുന്ന ശബ്‌ദം വീട്ടുകാര്‍ കേട്ടിരുന്നു. വിവിരമറിഞ്ഞ് ഫയര്‍ഫോഴ്‌സ്, വനപാലകര്‍, പോലീസ് എന്നിവര്‍ സ്‌ഥലത്തെത്തി കിണറിലെ വെള്ളം വറ്റിച്ചു. കാട്ടുപോത്തിനെ മയക്കിയില്ലെങ്കില്‍ കിണറില്‍ നിന്നു കയറ്റാന്‍ കഴിയില്ലെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ബത്തേരിയില്‍ നിന്ന്
വെറ്ററിനറി സര്‍ജന്‍ ജിജിമോന്‍ എത്തി മയക്കുവെടി വെക്കുകയായിരുന്നു.വടവും ബെല്‍റ്റും ഉപയോഗിച്ച് കാട്ടുപോത്തിനെ ബന്ധിച്ചാണ് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരും സഹായിച്ചു. വൈകുന്നേരം നാലുമണിയോടെ കാട്ടുപോത്തിനെ പുറത്തെത്തിച്ച് തോല്‍പ്പെട്ടിയിലേക്ക് കൊണ്ടുപോയി. കാട്ടുപോത്തിന് കാര്യമായ പരുക്ക് ഇല്ലെന്ന് പരിശോധനയില്‍ വ്യക്‌തമായതോടെ തോല്‍പ്പെട്ടി വനത്തില്‍ വിട്ടു. വെള്ളമുണ്ട എസ്.ഐ വിജയന്‍, ജോസഫ്, മാനന്തവാടി ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഇന്‍-ചാര്‍ജ് കുഞ്ഞിരാമന്‍ മക്കിയാട്, ഫോറസ്‌റ്റര്‍ വിജിത്ത്, കുഞ്ഞോം ഫോറസ്‌റ്റര്‍ വിശ്വനാഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുഞ്ഞോം പാതിരിമന്ദം പ്രദേശങ്ങളില്‍ കാട്ടുപോത്തിന്റെ ശല്യം പതിവാണ്. രാത്രിയും പകലുമടക്കം കാട്ടുപോത്തുകള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നുണ്ട്. മുന്‍പ് ഇവിടെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുപോത്തിറങ്ങുന്നത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിട്ടുണ്ട്. ഇതിനെതിരേ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
from kerala news edited
via IFTTT