121

Powered By Blogger

Friday, 2 January 2015

സി.പി.എം ജില്ലാ സമ്മേളനം നാളെ മുതല്‍ പൊന്നാനിയില്‍











Story Dated: Saturday, January 3, 2015 03:46


മലപ്പുറം: സി.പി.എം മലപ്പുറം ജില്ലാ സമ്മേളനം നാളെ മുതല്‍ ഏഴുവരെ വരെ പൊന്നാനിയില്‍ നടക്കും. 1677 ബ്രാഞ്ച്‌ സമ്മേളനങ്ങളും 134 ബ്ലോക്കു സമ്മേളനങ്ങളും 16 ഏരിയാ സമ്മേളനങ്ങളും നടത്തിയാണ്‌ 13 ാം ജില്ലാ സമ്മേളനത്തിന്‌ തിരി കൊളുത്തുന്നത്‌. 1977നു ശേഷം ആദ്യമായാണ്‌ കട ലോര പ്ര ദേശമായ പൊന്നാനിയില്‍ സമ്മേളനം നടക്കുന്നത്‌. അഞ്ചിന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. തെരഞ്ഞെടുത്ത 279 പ്രതിനിധികളും 33 ജില്ലാ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. എം.എല്‍.എമാരായ കെ ടി ജലീല്‍, പി ശ്രീരാമകൃഷ്‌ണന്‍, എം.എ ബേബി,കേന്ദ്രകമ്മിറ്റിയംഗങ്ങളായ പാലോളി മൂഹമ്മദ്‌ കുട്ടി, എ വിജയരാഘവന്‍, പി കരുണാകരന്‍ എം.പി, ഡോ.തോമസ്‌ ഐസക്‌, കെ കെ ശൈലജ, എം സി ജോസഫൈന്‍, സംസ്‌ഥാന കമ്മിറ്റിയംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എം വി ഗോവിന്ദന്‍, ടി കെ ഹംസ, പ്രഫ. ഹമീദ്‌ ചേന്ദമംഗല്ലൂര്‍ സംസാരിക്കും. സമ്മേളന പതാക ഇ കെ ഇമ്പിച്ചിബാവയുടെ വസതിയില്‍ നിന്നും ജാഥാ ക്യാപ്‌റ്റന്‍ കൂട്ടായ്‌ ബഷീറിന്‌ കൈമാറും. സഖാവ്‌ കുഞ്ഞാലി അന്ത്യ വിശ്രമം കൊള്ളുന്ന കാളികാവില്‍ നിന്നും ടി കെ ഹംസയുടെ നേതൃത്വത്തില്‍ വാഹനറാലിയായി സമ്മേളന നഗരയിലെത്തും. പൊതു ചര്‍ച്ച, ചുവപ്പു വളണ്ടിയര്‍ മാര്‍ച്ച്‌, ബഹുജന റാലി, സെമിനാര്‍, ഗസല്‍ സന്ധ്യ, കുട്ടിപ്പട്ടുറുമാല്‍, ഗാനമേള എന്നിവ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍, പി ശ്രീരാമകൃഷ്‌ണന്‍ എം.എല്‍.എ, ഇ.എം മോഹന്‍ദാസ്‌, ജ്യോതി ഭാസ്‌, ടി.എം സിദ്ദീഖ്‌ പങ്കെടുത്തു.










from kerala news edited

via IFTTT