121

Powered By Blogger

Friday, 2 January 2015

നാടകോത്സവം: വേറിട്ട അനുഭവമായി 'അനന്തം അയനം'








നാടകോത്സവം: വേറിട്ട അനുഭവമായി 'അനന്തം അയനം'


Posted on: 03 Jan 2015






അബുദാബി : ആസ്വാദകര്‍ക്ക് പുതുവത്സരസമ്മാനമായി അല്‍ ഐന്‍ മലയാളിസമാജത്തിന്റെ 'അനന്തം അയനം' അബുദാബി കേരളാസോഷ്യല്‍ സെന്ററില്‍ അരങ്ങേറി. പ്രമേയത്തിലും അവതരണത്തിലും സംവിധാനത്തിലും അനന്തം അയനം വേറിട്ടുനിന്നു.

ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ നഷ്ടപ്പെടുത്തുന്നത് ഇന്നത്തെജീവിതമാെണന്ന സത്യമാണ് നാടകത്തിലൂടെ സംവിധായകന്‍വിശദമാക്കിയത്. നമ്മിലെ ശരിയുംതെറ്റും തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണെന്നും നാടകത്തിലൂടെ വ്യക്തമാക്കുന്നു.

സമ്പത്ത് കൈക്കലാക്കാന്‍ മനുഷ്യന്‍നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ തന്റെമൂല്യങ്ങളും സ്വത്വവും അവന്‍ പണയപ്പെടുത്തുന്നു. ഒടുവില്‍ തെറ്റില്‍നിന്നും തെറ്റിലേക്കുള്ളയാത്രയില്‍ അവനെല്ലാംനഷ്ടപ്പെടുന്നു. രൂപത്തിലോഭാവത്തിലോ ഉള്ള വ്യത്യാസങ്ങള്‍ക്കപ്പുറം മുതലാളിമാരില്‍ യാതൊരുമാറ്റവും സംഭവിക്കുന്നില്ലെന്നും അവര്‍ പതിവുപോലെ പാവപ്പെട്ടവരെ കൊള്ളയടിച്ച് കൊണ്ട് കഴിഞ്ഞുപോകുന്നുവെന്നും നാടകം വ്യക്തമാക്കുന്നു. ഇതേറ്റവും ലളിതവുംസൗമ്യവുമായ രീതിയില്‍ ആവിഷ്‌കകരിക്കാനായതെന്നതാണ് നാടകത്തിന്റെ പ്രത്യേകത.


സുധീര്‍ ബാബൂട്ടന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച നാടകത്തില്‍ വെള്ളനായി വേഷമിട്ട സലീം ഹനീഫയും തുമ്പയായിവേഷമിട്ട രേഷ്മ രാധാകൃഷ്ണനും മികച്ച പ്രകടനം കാഴ്ച െവച്ചു. സജിത്ത് കുമാര്‍, റസ്സല്‍ മുഹമ്മദ് സാലി, ഉല്ലാസ് തറയില്‍, ബാബൂസ് ചന്ദനക്കാവ്, സുനീര്‍ കോടിയേരി, കവിത മോഹന്‍, ഷംസുദ്ദീന്‍, മനോജ് കെ.വി. എന്നിവരും മറ്റ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കി. സുധീര്‍ ബാബുട്ടന്‍ (ദീപവിതാനം), ജയരാജ് (രംഗ സജ്ജീകരണം), ക്ലിന്റ് പവിത്രന്‍ (ചമയം) എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്.


ചലച്ചിത്രനിര്‍മാതാവും ജെ.എസ്. ഡാനിയല്‍ പുരസ്‌കാരജേതാവുമായ ടി.ഇ. വാസുദേവന്റെ വേര്‍പാടില്‍ അനുശോചിച്ചുകൊണ്ടാണ് നാടകമാരംഭിച്ചത്. സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അനുശോചനപ്രമേയം അവതരിപ്പിച്ചു.


നാടകോത്സവത്തിലെ പതിമൂന്നാമത് നാടകം രാജീവ് മുഴക്കുള രചനയുംസംവിധാനവും നിര്‍വഹിച്ച 'സൂചിക്കുഴയില്‍ ഒരു യാക്കോബ്' ഡിസംബര്‍ നാലിന് അബുദാബി ക്ലാപ്‌സ് ക്രിയേഷന്‍സ് അരങ്ങിലെത്തിക്കും.












from kerala news edited

via IFTTT

Related Posts:

  • നാടകോത്സവത്തില്‍ നാടകോത്സവത്തില്‍Posted on: 28 Feb 2015 ചെന്നൈ : മദ്രാസ് യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ദേശീയ അറബിക്ക് നാടകമത്സരം ശനിയാഴ്ച നടക്കും. ഡോ. എം.ജി.ആര്‍. ജാനകി കോളേജില്‍ രാവിലെ പത്തരയോടെ അരങ്ങേറുന്ന മത്സരത്തില്‍ വിവിധയൂണിവ… Read More
  • അക്മ ഭക്ഷ്യസാധനങ്ങള്‍ വിതരണംചെയ്തു അക്മ ഭക്ഷ്യസാധനങ്ങള്‍ വിതരണംചെയ്തുPosted on: 28 Feb 2015 ദുബായ്: അല്‍ക്കൈല്‍ ഗേറ്റ് മലയാളി അസോസിയേഷന്റെ (അക്മ) ജീവകാരുണ്യ സംരംഭമായ സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണംചെയ്തു.അരിയും സാധനങ്ങളും ഉള്‍പ്പെട… Read More
  • ചരമം - പൊന്നാ സാമുവേല്‍ (ഒക്‌ലഹോമ) ചരമം - പൊന്നാ സാമുവേല്‍ (ഒക്‌ലഹോമ)Posted on: 27 Feb 2015 റാന്നി: ആയുര്‍ പുളിതിട്ട വടക്കേല്‍ പരേതരായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് കെ.എ.മത്തായി ദമ്പതികളുടെ മകളും പാലക്കാട് വടക്കഞ്ചേരി പെരുമ്പലത്ത് വീട്ടില്‍ സാമുവേല്‍ മാത്യ… Read More
  • ഇന്ത്യ-യു.എ.ഇ. മത്സരം ഇന്ന്, പ്രവാസികള്‍ക്ക് ധര്‍മസങ്കടം പി.പി. ശശീന്ദ്രന്‍ ഇന്ത്യ-യു.എ.ഇ. മത്സരം ഇന്ന്, പ്രവാസികള്‍ക്ക് ധര്‍മസങ്കടം പി.പി. ശശീന്ദ്രന്‍Posted on: 28 Feb 2015 ദുബായ്: പെര്‍ത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ ശനിയാഴ്ച ഇന്ത്യയും യു.എ.ഇ.യും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവാസികള്‍ ധര്‍മസങ്… Read More
  • ചൂടില്‍നിന്നാശ്വാസമായി നഗരത്തില്‍ എ.സി. ബസ് സ്റ്റോപ്പുകള്‍ ചൂടില്‍നിന്നാശ്വാസമായി നഗരത്തില്‍ എ.സി. ബസ് സ്റ്റോപ്പുകള്‍Posted on: 28 Feb 2015 ചെന്നൈ: വേനല്‍ക്കാലത്തെ കൊടുംചൂടില്‍നിന്ന് ബസ് യാത്രക്കാര്‍ക്ക് ആശ്വാസംനല്‍കുന്ന എ.സി. ബസ് സ്റ്റോപ്പുകള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. പരീക്… Read More