Story Dated: Friday, January 2, 2015 08:05
ജക്കാര്‍ത്ത: യാത്രാമധ്യേ കടലില്‍ തകര്‍ന്ന് വീണ എയര്‍ ഏഷ്യ വിമാനത്തിലെ 30 യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇന്തോനേഷ്യ. വിമാനത്തിന്റെ കൂടുതല്‍ തകര്‍ന്ന ഭാഗങ്ങളും ഇന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തിരുന്നു. കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന മുറയ്‌ക്ക് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നുണ്ട്. ഇന്ന് 1575 സ്‌ക്വയര്‍ നോട്ടിക്കല്‍ മൈല്‍ തെരച്ചില്‍ നടത്തിയതായി ഇന്തോനേഷ്യയുടെ റെസ്‌ക്യൂ ഏജന്‍സി മേധാവി ബാംബങ് സോളിസ്‌റ്റിയോ പറഞ്ഞു.
ഇതുവരെ 30 മൃതദേഹങ്ങള്‍ കണ്ടെടുത്തതില്‍ 21 മൃതദേഹങ്ങളും വെള്ളിയാഴ്‌ചയാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കണ്ടെടുത്ത ചില മൃതദേഹങ്ങള്‍ ലൈഫ് ജാക്കറ്റ് ധരിച്ച നിലയിലായിരുന്നു. എന്നാല്‍ ഇന്ന് കണ്ടെത്തിയ ചില മൃതദേഹങ്ങള്‍ സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലാണ്. 19 കപ്പലുകളും 17 വിമാനങ്ങളുമാണ് തെരച്ചില്‍ നടത്തുന്നത്. വിമാനത്തിന്റെ പ്രധാന ഭാഗം ഇതുവരെ കണ്ടെത്തിയിട്ടില്ല ബ്ലാക്ക് ബോക്‌സിനായും തെരച്ചില്‍ തുടരുന്നു.
ബ്ലാക്ക് ബോക്‌സ് കണ്ടെത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ബ്ലാക്ക് ബോക്‌സ് തെരയുന്നതിനായി അത്യാധുനിക ഉപകരണങ്ങള്‍ക്ക് പുറമെ സമുദ്രത്തിന്റെ അടിത്തട്ടില്‍ തെരച്ചില്‍ നടത്തുന്നതില്‍ വിദഗ്‌ദരായ 20 പേര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പേര്‍ സജ്‌ജമാണെന്നും അധികൃതര്‍ വ്യക്‌തമാക്കി. കൂടുതല്‍ മൃതദേഹങ്ങളും വിമാന അവശിഷ്‌ടങ്ങളും കണ്ടെത്തിയതോടെ തെരച്ചില്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതായി ഇന്തോനേഷ്യന്‍ അധികൃതര്‍ പറഞ്ഞു.
from kerala news edited
via IFTTT