Story Dated: Saturday, January 3, 2015 03:45
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ച് ആദിവാസി കോളനികളില്‍ നിന്നായി 89 ആദിവാസികള്‍ നഗര കാഴ്ചകള്‍ കാണാനായി കോഴിക്കോട് നഗരത്തിലെത്തി.
കോഴിക്കോട് റൂറല്‍ ജില്ലാ ജനമൈത്രി പോലീസ് സംഘടിപ്പിച്ച ഗോത്ര ഊരുകള്‍ നഗരകാഴ്ചകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായാണ് ആദിവാസികള്‍ നഗരസൗന്ദര്യം ആസ്വദിക്കാനായി എത്തിയത്. ജനമൈത്രി പോലീസിന്റെ രണ്ടു ബസുകളിലായാണ് ആദിവാസികളെ ബേപ്പൂര്‍ തുറമുഖം, പ്ലാനറ്റോറിയം, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ എന്നിവ കാണുവാനായി കൊണ്ടുവന്നത്.
നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി വി.കെ. അജിത് മോഹന്‍ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. താമരശേരി സി.ഐ. എം.ഒ. സുനില്‍, പി.ആര്.ഒ. സി.രാമന്, പോലീസ് ഉദ്യോഗസ്ഥന്മാരായ കെ.ആര്.ഗിരീഷ്, ജസ്സി മാത്യു, കെ.ഐ. രജനി എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT