121

Powered By Blogger

Friday, 2 January 2015

സോളാര്‍ സമരം വിജയമെന്ന്‌ പിണറായി വിജയന്‍









Story Dated: Friday, January 2, 2015 07:54



mangalam malayalam online newspaper

ആലപ്പുഴ: സോളാര്‍ സമരം പൂര്‍ണ വിജയമായിരുന്നുവെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ നടത്തിയ സമരം പാര്‍ട്ടി വേണ്ട വിധത്തില്‍ കൈകാര്യം ചെയ്‌തതെന്നും പിണറായി പറഞ്ഞു. ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്‌ സമരത്തിന്റെ വിജയമാണെന്നും മറ്റ്‌ കാര്യങ്ങള്‍ വരുമ്പോള്‍ സോളാര്‍ കേസ്‌ മറക്കരുതെന്നും പിണറായി പറഞ്ഞു.


ആലപ്പുഴയില്‍ നിന്നും സമര പങ്കാളിത്തം കുറവായിരുന്നു അതിനാല്‍ സമരത്തെ കുറ്റം പറയാന്‍ ആലപ്പുഴയിലെ പ്രവര്‍ത്തകര്‍ക്ക്‌ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ പങ്കാളിത്തം കുറഞ്ഞതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങള്‍ക്കെതിരെയും പിണറായി തുറന്നടിച്ചു. സോളാര്‍ സമരത്തില്‍ ചോരക്കൊതിയന്‍മാരായ ദൃശ്യമാധ്യമങ്ങള്‍ പലതും പ്രതീക്ഷിച്ചുവെന്നും അത്‌ ലഭിക്കാതെ വന്നപ്പോള്‍ അവര്‍ ആക്രമണം തുടങ്ങിയെന്നും പിണറായി പറഞ്ഞു.


നടക്കാന്‍ പാടില്ലാത്തതാണ്‌ പാര്‍ട്ടിയില്‍ നടന്നതെന്നും ഇത്‌ പാര്‍ട്ടിക്ക്‌ നല്ലതല്ലെന്നുമാണ്‌ പാര്‍ട്ടിയിലെ ഭിന്നതയെക്കുറിച്ച്‌ പിണറായി പരാമര്‍ശിച്ചത്‌. കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പിന്നീട്‌ പരിശോധിക്കുമെന്നും പിണറായി പറഞ്ഞു.










from kerala news edited

via IFTTT