121

Powered By Blogger

Friday, 2 January 2015

മന്നം ജയന്തി ആഘോഷിച്ചു








മന്നം ജയന്തി ആഘോഷിച്ചു


Posted on: 03 Jan 2015






ബെംഗളൂരു: കെ.എന്‍.എസ്.എസ്സിന്റെ ആഭിമുഖ്യത്തില്‍ മന്നത്ത് പദ്മനാഭന്റെ 138ാമത് ജന്മദിനാഘോഷങ്ങള്‍ ശേഷാദ്രിപുരത്തെ കെ.എന്‍.എസ്.എസ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നടന്നു. മല്ലേശ്വരം കരയോഗവും വനിതാവിഭാഗം മംഗളയും പരിപാടികള്‍ക്ക് നേതൃത്വം നല്കി.

മന്നം അനുസ്മരണ യോഗത്തില്‍ മല്ലേശ്വരം കരയോഗം വൈസ് പ്രസിഡന്റ് പി. സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.എസ്.എസ്. പി.ആര്‍.ഒ. കൃഷ്ണന്‍ നമ്പ്യാര്‍, ജോയന്റ് ജനറല്‍ സെക്രട്ടറിമാരായ കെ.വി. ഗോപാലകൃഷ്ണന്‍, ജി.കെ. കുറുപ്പ്, കരയോഗം മഹിളാവിഭാഗം കണ്‍വീനര്‍ രാജലക്ഷ്മി, രുക്മിണി കൃഷ്ണന്‍, പ്രേമ രാമചന്ദ്രന്‍, മാലതി പാണി, സുധാ കരുണാകരന്‍, രാധാ ഗംഗാധരന്‍, സുരേഷ് നാഥ് പുത്തന്‍ എന്നിവര്‍ സംസാരിച്ചു.





കെ.എന്‍.എസ്.എസ്. എം.എസ്. നഗര്‍ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മന്നം ജയന്തി ആഘോഷം ആര്‍.എസ്. പാളയ എം.എം.ഇ.ടി. സ്‌കൂളില്‍ നടന്നു. കരയോഗം പ്രസിഡന്റ് ഐ.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.എം.ഇ.ടി. സ്‌കൂള്‍ പ്രസിഡന്റ് ഒ.വി.പി. നമ്പ്യാര്‍ മുഖ്യാതിഥിയായി. സ്‌കൂള്‍ സെക്രട്ടറി ആര്‍. രാധാകൃഷ്ണന്‍, കരയോഗം വൈസ് പ്രസിഡന്റ് കെ.എസ്.എസ്. പിള്ള, സെക്രട്ടറി ഡി. കൃഷ്ണകുമാര്‍, ട്രഷറര്‍ ഇ.ടി. പൊന്നുക്കുട്ടന്‍, മുരളീധരന്‍ നായര്‍, പി.ആര്‍.ജി. നായര്‍, മായാ കൃഷ്ണകുമാര്‍, ബീന രാമചന്ദ്രന്‍, ശ്രീദേവി സുരേഷ് എന്നിവര്‍ സംസാരിച്ചു.

യളബെംഗളൂരു:ിള കെ.എന്‍.എസ്.എസ്. പീനിയ കരയോഗവും മഹിളാവിഭാഗവും യൂത്ത് വിങ്ങും ചേര്‍ന്ന് മന്നത്തുപത്മനാഭന്റെ 138 ാമതു ജന്മദിനാഘോഷങ്ങള്‍ കരയോഗം ഓഫീസില്‍ നടത്തി. പ്രസിഡന്റ് രമേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗാംഗങ്ങളുടെ ആചാര്യ സ്മരണയും മന്നത്തുപത്മനാഭന്റെ ജീവചരിത്ര പ്രഭാഷണവും അന്നദാനവും ഉണ്ടായി. ശശിധരന്‍ നായര്‍ മെമ്മോറിയല്‍ സ്‌നേഹസഹായനിധിയുടെ ഭാഗമായി നടത്തുന്ന പരിപാടികളും ഉദ്ഘാടനം ചെയ്തു.

യളബെംഗളൂരു: ിളകെ.എന്‍.എസ്.എസ്. ബൊമ്മനഹള്ളി കരയോഗം മന്നത്ത് പത്മനാഭന്റെ 138ാം ജന്മദിനം ആഘോഷിച്ചു. കരയോഗം സെക്രട്ടറി ഹരിദാസിന്റെ ക്ലാസിക് പാരഡൈസിലെ വസതിയിലായിരുന്നു ചടങ്ങ്. കരയോഗം ഇ.സി. അംഗങ്ങള്‍ക്ക് പുറമെ മറ്റ് അംഗങ്ങളും പങ്കെടുത്തു. ആചാര്യവന്ദനത്തോടെ സെക്രട്ടറി ഹരിദാസ് ഭദ്രദീപം കൊളുത്തിയതോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.

ബെംഗളൂരു: കെ.എന്‍.എസ്.എസ്. മത്തിക്കരെ കരയോഗം സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 138ാം ജന്മദിനവും എന്‍.എസ്.എസ്സിന്റെ നൂറാം വാര്‍ഷികവും ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് ടി. ദാസ്, സെക്രട്ടറി ശ്രീകുമാര്‍, മഹിളാവിഭാഗം പ്രസിഡന്റ് വിജയലക്ഷ്മി, സി.എച്ച്. പദ്മനാഭന്‍, ആര്‍. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് വേണുഗോപാല്‍, മഹിളാവിഭാഗം ജോയന്റ് സെക്രട്ടറി സംഗീതാ ശ്രീകുമാര്‍, ഖജാന്‍ജി ഇന്ദിരാ ശശി എന്നിവര്‍ നേതൃത്വം നല്കി.












from kerala news edited

via IFTTT