ആവേശപൂര്‍വം തീര്‍ഥാടകസംഗമം
Posted on: 03 Jan 2015
ദുബായ്: ശിവഗിരിതീര്‍ഥാടനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച ദുബായിലും ആയിരങ്ങള്‍ അണിചേര്‍ന്ന തീര്‍ഥാടകസംഗമം. വിവിധ എമിറേറ്റുകളില്‍നിന്നായി എത്തിയ ശ്രീനാരായണീയരും കുടുംബങ്ങളും പദയാത്രയിലും സംഗമത്തിലും അണിചേര്‍ന്നു.
കാലത്ത് ഗുരുദേവന്റെചിത്രം വഹിച്ചുകൊണ്ടുള്ള റിക്ഷ എസ്.എന്‍.ഡി.പി. യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും യു.എ.ഇ. ചെയര്‍മാന്‍ എം.കെ. രാജനും ചേര്‍ന്ന് ആനയിച്ചു. ചെയര്‍മാന്‍ സൂരജ് മോഹനന്റെയും വൈസ് ചെയര്‍മാന്‍ സാജന്‍ സത്യന്റെയും നേതൃത്വത്തില്‍ യൂത്ത് വിങ് പ്രവര്‍ത്തകരും പദയാത്രയില്‍ അണിനിരന്നു.
ശിവഗിരിയിലെ സമാധിമണ്ഡപത്തിന് സമാനമായിപണിത ഗുരുസമാധി മണ്ഡപവും ശാരദാംബ ആസ്ഥാനവും വണങ്ങിയാണ് എല്ലാവരും തുടര്‍ന്നുള്ളപരിപാടികളില്‍ സംബന്ധിച്ചത്. സാംസ്‌കാരികസമ്മേളനം തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി ബിനോയ് വിശ്വം, ാണ്‍സല്‍ ഡോ. ടിജു തോമസ്, പി.എസ്.സി. ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഒ.വൈ. അഹമ്മദ് ഖാന്‍, പി.കെ. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാമി ത്യാഗീശ്വര അനുഗ്രഹ ഭാഷണം നടത്തി.
വനിതാവിഭാഗം ജനറല്‍ കണ്‍വീനര്‍ ഉഷാ ശിവദാസന്റെ നേതൃത്വത്തില്‍ 108 വനിതകള്‍ ദൈവദശകം പ്രാര്‍ഥനാഗീതം ആലപിച്ചു. ദൈവദശകത്തിന്റെ ദൃശ്യാവിഷ്‌കാരവും അരങ്ങേറി. വ്യവസായപ്രമുഖരായ പ്രദീപ് ഗോപാല്‍, ജെ.ആര്‍.സി. ബാബു, ദാമോദരന്‍ സജ്ജീവ് എന്നിവരെ ഗുരുപ്രസാദ് അവാര്‍ഡ് നല്‍കി ആദരിച്ചു. 1001 കുടുംബങ്ങള്‍ക്ക് ദൈവദശകത്തിന്റെ അച്ചടിച്ച പതിപ്പുകളും സമ്മാനിച്ചു.
from kerala news edited
via IFTTT