എം.എ.യൂസഫലിയെ ഐ.ഡി.എഫ്. അംഗമായി നാമനിര്‍ദേശംചെയ്തു
Posted on: 03 Jan 2015
ദുബായ്: വിദേശ ഇന്ത്യക്കാര്‍ക്കായുള്ള ഇന്ത്യ ഡവലപ്പ്‌മെന്റ ്ഫൗണ്ടേഷന്‍(ഐ.ഡി.എഫ്.) അംഗമായി വ്യവസായിയും ലുലുഗ്രൂപ്പ് സാരഥിയുമായ എം.എ. യൂസഫലിയെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശംചെയ്തു.
ഇന്ത്യയുടെ വികസന കാര്യത്തിലും സംരംഭകത്വത്തിലും ക്രിയാത്മകമായ പങ്കാളിത്തം വഹിക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് സൗകര്യമൊരുക്കുക എന്നതാണ് വിദേശ കാര്യ മന്ത്രി സുഷമസ്വരാജ ് അധ്യക്ഷയായ ഇന്ത്യ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്റെ ലക്ഷ്യം. രാജ്യത്തിന്റെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിദേശ ഇന്ത്യക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഏക ജാലക സംവിധാനമായും ഇത് പ്രവര്‍ത്തിക്കും. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
from kerala news edited
via IFTTT