Story Dated: Friday, January 2, 2015 03:30
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയത്തിന്റെ നിയന്ത്രണത്തിലുള്ള ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ ഇന്‍ഡസ്‌ട്രിയല്‍ ആന്‍ഡ് ടെക്‌നോളജിക്കല്‍ മ്യൂസിയവും സംസ്‌ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ ശാസ്‌ത്രമേള അഞ്ചുമുതല്‍ 10 വരെ തൃശൂരില്‍ നടക്കും. തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടക്കുന്ന മേളയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര , തെലുങ്കാന, പോണ്ടിച്ചേരി സംസ്‌ഥാനങ്ങളില്‍നിന്നായി 600 ഓളം പേര്‍ പങ്കെടുക്കും. 32,000 സ്‌ക്വയര്‍ ഫീറ്റ് വിസ്‌തീര്‍ണമുള്ള പ്രത്യേക പന്തലിലാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ശാസ്‌ത്രമേളയും പ്രദര്‍ശനവും നടക്കുക. 300 ഓളം സ്‌റ്റാളുകള്‍ ക്രമീകരിക്കും. സൗരോര്‍ജ ഉപകരണങ്ങളുടെയുംമറ്റും പ്രദര്‍ശനത്തിനായി പുറത്ത് 15 അധികം സ്‌റ്റാളുകളുമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് രാവിലെ 9.30 മുതല്‍ 2. 30 വരെയും പൊതുജനങ്ങള്‍ക്ക് 2.30 മുതല്‍ 5.30 വരെയും മേള സന്ദര്‍ശിക്കാം.
അഞ്ചിന് രാവിലെ ഒമ്പതുമണിക്ക് മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. വൈകിട്ട് ആറിന് തേക്കിന്‍കാട് മൈതാനിയിലെ പ്രത്യേക വേദിയില്‍ ശാസ്‌ത്രമേളയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
from kerala news edited
via IFTTT