ഖുര്‍ആന്‍ വിജ്ഞാന വിരുന്ന് സംഘടിപ്പിച്ചു
Posted on: 03 Jan 2015
ദുബായ്: അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ ജീവിതവത്കരിക്കുന്നതിലൂടെ മാത്രമാണ് ആധുനികലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് കേരള ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി അഭിപ്രായപ്പെട്ടു.
മുഹൈസിന ഇന്ത്യന്‍ അക്കാദമിയില്‍ അല്‍ റാഷിദ് സെന്റര്‍ സംഘടിപ്പിച്ച
നൂറുല്‍ ഖുര്‍ആന്‍ വിജ്ഞാന വിരുന്ന് ഉദ്ഘാടനം ചെയ്യുകയായിരുനു അദ്ദേഹം. ഹുസ്സൈന്‍ സലഫി, മുജാഹിദ് ബാലുശ്ശേരി എന്നിവര്‍ പ്രഭാഷണം നടത്തി. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്ക് പൊയില്‍ മുഹമ്മദ്, പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, മുജാഹിദ് ബാലുശ്ശേരി എന്നിവര്‍ അവാര്‍ഡുകള്‍
വിതരണം ചെയ്തു. പ്രസിഡന്റ് അബ്ദുസ്സലാം
ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീന്‍ ഹൈദര്‍ സ്വാഗതവും കെ.പി. അനീസ് നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT