121

Powered By Blogger

Friday, 2 January 2015

മണ്ണ്‌ വര്‍ഷത്തെ വരവേറ്റ്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പുതുവത്സരാഘോഷം











Story Dated: Thursday, January 1, 2015 04:30


കാഞ്ഞങ്ങാട്‌: അന്താരാഷ്‌ട്ര മണ്ണ്‌ വര്‍ഷത്തെ വരവേറ്റ്‌ അരയി ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പുതുവത്സരാഘോഷം. മണ്ണിനെ സ്‌നേഹിക്കാനും സംരക്ഷിക്കാനും 2015 അന്താരാഷ്‌ട്ര മണ്ണ്‌ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ്‌ സ്‌കൂള്‍ ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ മണ്ണ്‌ സംരക്ഷണ പ്രതിജ്‌ഞ എടുത്തത്‌.


ആരോഗ്യമുളള ജീവിതത്തിന്‌ ആരോഗ്യമുളള മണ്ണ്‌ എന്ന സന്ദേശമെഴുതിയ മണ്ണ്‌ വര്‍ഷത്തിന്റെ ലോഗോ ഉയര്‍ത്തിപ്പിടിച്ച കുട്ടികള്‍ മണ്ണിനെയും , വിണ്ണിനെയും കണ്ണ്‌ പോലെ കാക്കുമെന്ന്‌ പ്രഖ്യാപിച്ചു.ഒരു വര്‍ഷകാലം മണ്ണ്‌ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്ന്‌ സേനാംഗങ്ങള്‍ ഉറപ്പു നല്‍കി. വിദ്യാലയത്തിലെ 123 കുട്ടികളും, സാഹിത്യകാരന്മാര്‍ക്കും, ജനപ്രതിനിധികള്‍ക്കും , പത്രപ്രവര്‍ത്തകര്‍ക്കും, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ആശംസാ കാര്‍ഡുകള്‍ അയച്ചു. പ്രധാനാധ്യാപകന്‍ കൊടക്കാട്‌ നാരായണന്‍ എല്ലാ കുട്ടികള്‍ക്കും ആശംസാ കാര്‍ഡുകള്‍ എഴുതി നല്‍കി. പ്രമോദ്‌ കാടങ്കോട്‌, വിനോദ്‌ മണിയറ വീട്ടില്‍, ശോഭന കൊഴുമ്മല്‍, വിജയകുമാരി, സിനി എബ്രഹാം, പി.ഖാലിദ്‌, വി.രാഘവന്‍ നേതൃത്വം നല്‍കി.










from kerala news edited

via IFTTT