Story Dated: Friday, January 2, 2015 02:05
ലണ്ടന്‍: യു.കെയിലെ ബിര്‍മിങ്ഹാമില്‍ നിന്ന് ക്രിസ്മസിനു രണ്ടു ദിവസം മുന്‍പ് കാണാതായ ഇന്ത്യന്‍ വംശജനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹാര്‍ബോണ്‍ സ്വദേശി ബാല്‍ജിത്ത് സിംഗ് (50) ആണ് മരിച്ചത്. വെസ്റ്റ് മിഡ്ലാന്‍സിലെ ബീച്ചസ് റോഡിലുള്ള ഒരു വീടിന്റെ ബേസ്മെന്റിലാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്. മകന്റെ പിറന്നാളിനുള്ള കേക്ക് വാങ്ങുന്നതിനായി ഡിസംബര്‍ 23ന് വൈകിട്ട് പുറത്തേക്കു പോയ സിംഗിനെ പിന്നീട് കാണാതാവുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സിംഗിന്റെ റേഞ്ച് റോവര്‍ കാര്‍ മോഷ്ടിക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.
from kerala news edited
via IFTTT