121

Powered By Blogger

Friday, 2 January 2015

കുടുംബ സഹായ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു











Story Dated: Saturday, January 3, 2015 03:45


ഫറോക്ക്‌. ഫറോക്കിലെ ധനകാര്യ സ്‌ഥാപനത്തിന്റെ തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്‌ത കള്ളിത്തൊടി കുറുമണ്ണില്‍ മുസ്‌തഫയുടെ കുടുംബ സഹായ ആക്ഷന്‍ കമ്മറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.

മുസ്‌തഫയുടെ ആത്മഹത്യയോടെ വഴിയാധാരമായ ഭാര്യയും മൂന്ന്‌ കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‌ നഷ്‌ടപ്പെട്ട ഭൂമിയും, പണവും തിരിച്ച്‌ ലഭിക്കുന്നതിനും ഇതിന്‌ കാരണക്കാരായ ലൈഫ്‌ ലൈന്‍ ബേങ്ക്‌ ഓഫ്‌ മലബാര്‍, ലൈഫ്‌ ലൈന്‍ മാര്‍ഗ്‌ എന്ന പേരില്‍ സ്‌ഥാപനത്തിന്റെ ഉടമ ജലാലുദ്ധീനെയും സംഘത്തെയും നിയമത്തിന്റെ മുന്നിലെത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ആക്ഷന്‍ കമ്മറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി.

കരുവന്‍തിരുത്തി ബാങ്കില്‍ പണയത്തിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ എടുക്കാന്‍ സഹായിച്ച ജലാലുദ്ധീന്‍ മുസ്‌ഥഫയുമായി കൂടുതല്‍ ബന്ധം പുലര്‍ത്തി വഞ്ചിക്കുകയായിരുന്നു.

പെരുമുഖത്തുള്ള വീടും സ്‌ഥലവും വില്‍പ്പിച്ചാണ്‌ 30 ലക്ഷം രൂപ ജലാലുദ്ധീന്‍ കൈക്കലാക്കിയത്‌. കൂടാതെ പുളിക്കലുള്ള എഴ്‌ സെന്റ്‌ സ്‌ഥലം വില്‍പ്പന നടത്തിയതായി മുദ്രപേപ്പറില്‍ എഗ്രിമെന്റ്‌ ഉണ്ടാക്കി ഒപ്പിടുവിക്കുകയും ചെയ്‌തു.

കഴിഞ്ഞ നവംബര്‍ 30 ന്‌ ഇദ്ദേഹം മരിക്കുന്നതിന്‌ മുന്‍പ്‌ തയ്ാറാക്കയിയ മരണക്കുറിപ്പ്‌ ഉള്‍പ്പെടെ പോലീസിന്‌ പരാതി നല്‍കിയെങ്കിലും റസീപ്‌റ്റ് പോലും നല്‍കാന്‍ പോലീസ്‌ തയ്യാറായില്ല. ഡി.ഐ.ജി, ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ വാരഞ്ചേരി മനോജ്‌, ചെയര്‍മാന്‍ മുഹമ്മദ്‌ കക്കാട്‌,രവീന്ദ്രന്‍ കാറലാട്ട,്‌ മുസ്‌തഫയുടെ കുടുംബം എന്നിവര്‍ പങ്കെടുത്തു










from kerala news edited

via IFTTT