121

Powered By Blogger

Friday, 2 January 2015

കലണ്ടറുകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു











Story Dated: Saturday, January 3, 2015 03:45


കോഴിക്കോട്‌: നടക്കാവ്‌ ഗവ.ടീച്ചേഴ്‌സ് ട്രെയിനിംങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പ്ര?ജക്‌ടിന്റെ ഉദ്‌ഘാടനവും വിദ്യാര്‍ഥികള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണവും പബ്‌ളിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ മേഖലാ ഡെപ്യൂട്ടി ഡയറക്‌ടര്‍ ടി.വേലായുധന്‍ നിര്‍വ്വഹിച്ചു.ജൂലിയന്‍ കലണ്ടര്‍ മുതല്‍ ഗ്രിഗേറിയന്‍ കലണ്ടര്‍ വരെയുള്ള കലണ്ടറുകളുടെ പ്രദര്‍ശനവും അവയുടെ ചരിത്രവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.ഐ.സി.ടി സാധ്യതകള്‍ ഉപയോഗപ്പെടുത്തി കുട്ടികള്‍ തയ്യാറാക്കിയ സ്‌ഥാപനകലണ്ടര്‍,പുതുവര്‍ഷ ആശംസാകാര്‍ഡുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഇതോടൊപ്പം നടന്നു. പ്രധാന അധ്യാപിക

ഗിരിജാകുമാരി,ആര്‍.എം.എസ്‌.എ ഓഫീസര്‍ ഡോ.സി.കെ അബ്ബാസ്‌ അലി, ഡോ.അനില്‍കുമാര്‍, ഷംന പി.കെ,അനഘ, യമുനാദേവി എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT