Story Dated: Saturday, January 3, 2015 03:46
തിരൂര്‍: സൈ്‌ക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന് തിരൂരിലെ സൈക്കിള്‍ യാത്രക്കാരുടെ കൂട്ടായ്‌മ നടത്തുന്ന സൈക്കിള്‍യാത്ര ഏഴിനു രാവിലെ എട്ടു മണിക്ക് തിരൂര്‍ തുഞ്ചന്‍മഠത്തില്‍ വെച്ച് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഫ്‌്ളാഗ് ഓഫ് ചെയ്യുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ ഏഴു വര്‍ഷമായി തിരൂരിലെ കൂട്ടായ്‌മ സൈക്കിള്‍ യാത്രാവാരം ആഘോഷിച്ചു വരുന്നുണ്ട്. സൈക്കിള്‍ സവാരി ശീലമാക്കിയാല്‍ മാനസികമായും ശാരീരികമായും അലട്ടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും. ദീര്‍ഘദൂരയാത്രക്ക് പോലും സൈക്കിള്‍ ഉപയോഗിക്കാം. ഇന്ധനച്ചിലവോ അപകട ഭീതിയോ ഇല്ലാതെ ആരോഗ്യപരിപാലനത്തിലൂന്നിയാണ് സൈക്കിള്‍ യാത്ര. പിച്ചവെക്കാന്‍ പഠിക്കുന്നതിന് ഉരുള്‍ ഉരുട്ടാന്‍ പരിശീലനം നേടുന്നതു മുതല്‍ പത്തുവയസ്സു വരേക്ക് വിവിധതരം സൈക്കിളുകള്‍ കുട്ടികള്‍ ഓടിക്കും. അതിനുശേഷം സൈക്കിള്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. സൈക്കിള്‍ യാത്ര നടത്തുന്നവര്‍ ആരോഗ്യത്തോടെ ജീവിക്കുന്നതായും സംഘാടകര്‍ ചൂണ്ടിക്കാട്ടി. തിരൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര പൊന്നാനി, ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, തൃശൂര്‍, പട്ടാമ്പി എന്നീ സ്‌ഥലങ്ങള്‍ പി്‌ന്നിട്ട് 11 ന് വൈകിട്ട് അഞ്ചിന് തിരൂരില്‍ തിരിച്ചെത്തി സ്‌കൗട്ട് ഹാളില്‍ സമാപിക്കും. ഈ വര്‍ഷത്തെ യാത്ര സ്‌ത്രീകളും കുട്ടികളുമടക്കം 40 പേര്‍ പങ്കെടുക്കും. പ്രധാന യാത്രാ സംഘത്തില്‍ ഓരോ പ്രദേശത്തും അവരുടെ പരിധിയില്‍ നൂറില്‍പ്പരം സൈക്കിളുകളുമായി അനുഭാവം പ്രകടിപ്പിക്കും. യാത്രകള്‍ ഗ്രാമങ്ങളിലൂടെയും ഓരോ ദിവസത്തേയും സമാപനം പട്ടണങ്ങളിലുമായിരിക്കും. ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്ര നവ്യാനുഭവം പകരും. ഭക്ഷണവും താമസ സൗകര്യവും അതാതിടങ്ങളിലെ പരിസ്‌ഥിതി പ്രവര്‍ത്തകരും നാട്ടുകാരുമാണ് ഒരുക്കുക. സൈക്കിളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍, വര്‍ഷങ്ങളായി സൈ്‌ക്കിള്‍ ഉപയോഗിക്കുന്നവര്‍, സൈക്കിള്‍ റിപ്പയര്‍ ചെയ്യുന്നവര്‍ എന്നിവരെ കാണുകയും ്‌അവരെ ആദരിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447 1917 79. പത്ര സമ്മേളനത്തില്‍ ഡോ. പി.എ രാധാകൃഷ്‌ണന്‍, വി.പി ഗോപാലന്‍, വെട്ടം ഗോവിന്ദന്‍, ഗീതമോള്‍, അജിത് കുമാര്‍ പങ്കെടുത്തു.
from kerala news edited
via IFTTT