Story Dated: Saturday, January 3, 2015 07:21
ലോക ബൗളര്‍മാരില്‍ രണ്ടു ദശകമാണ് സച്ചിന്‍ ഭീതി വിതച്ചത്. എന്നാല്‍ സച്ചിന്‍ തന്റെ മികച്ച ഫോം വീണ്ടും പുറത്തെടുത്തു. കളിക്കളത്തിലല്ല, അടുക്കളയില്‍. ന്യൂ ഇയര്‍ ദിനത്തിലെത്തിയ സുഹൃത്തുക്കള്‍ക്കാണ് സച്ചിന്റെ കൈപുണ്യം തിരിച്ചറിയാന്‍ ഭാഗ്യമുണ്ടായത്. കത്തിരിക്ക കൊണ്ടുള്ള ബെങ്കന്‍ ബര്‍ത്ത സച്ചിന്‍ വിളമ്പി.
ഒന്നും രണ്ടും സുഹൃത്തുക്കള്‍ക്കല്ല 45 പേര്‍ക്കാണ് സച്ചിന്‍ ആഹാരമുണ്ടാക്കിയത്. അമ്മയാണ് ബെങ്കന്‍ ബര്‍ത്തയുണ്ടാക്കാന്‍ പഠിപ്പിച്ചത്. ഇന്നു ഞാന്‍ അതുണ്ടാക്കി കൊടുത്തപ്പോള്‍ ചങ്ങാതിമാരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. എല്ലാവരും ആസ്വദിച്ചു കഴിച്ചു സോഷ്യല്‍ മീഡിയയില്‍ സച്ചിന്‍ കുറിച്ചതിങ്ങനെ.
സാധനം ഉണ്ടാക്കുന്നതിന്റെ ചിത്രം താരം ഫേസ്‌ബുക്കില്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചപ്പോള്‍ പറഞ്ഞതുപോലെ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കുകയാണ് മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍. ഇപ്പോള്‍ മുസൂറിയിലാണ് ഹോളിഡേ ആഘോഷം.
from kerala news edited
via IFTTT