Story Dated: Friday, January 2, 2015 01:45
ലക്‌നൗ: രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി ഒരു വിവാദം ഡൗണ്‍ലോഡു ചെയ്‌ത ക്ഷീണത്തിലാണ്! പികെ എന്ന ആമിര്‍ഖാന്‍ ചിത്രം താന്‍ ഡൗണ്‍ലോഡു ചെയ്‌തു കണ്ടുവെന്ന വെളിപ്പെടുത്തിയത് യുപി മുഖ്യമന്ത്രിയെ നഗ്നമായ പകര്‍പ്പവകാശലംഘനത്തില്‍ കുടുക്കിയിരിക്കുകയാണ്. സാമൂഹിക സൈറ്റില്‍ ഇതേകുറിച്ച് കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്.
കഴിഞ്ഞ 31 ന് പികെയ്‌ക്ക് നികുതിയിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അഖിലേഷ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ നേരത്തെ തന്നെ പികെ ഡൗണ്‍ലോഡു ചെയ്‌തുവെന്നും എന്നാല്‍ സമയക്കുറവുമൂലം കഴിഞ്ഞ ദിവസമാണ് കാണാന്‍ സാധിച്ചതെന്നും അഖിലേഷ് പറഞ്ഞു. സിനിമ തനിക്ക് ഇഷ്‌ടമായെന്നും അത് കൂടുതല്‍ ആളുകള്‍ കാണാനുളള സൗകര്യമൊരുക്കുന്നതിനാണ് നികുതിയിളവ് പ്രഖ്യാപിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.
യുപിയില്‍ വലതുപക്ഷ ഹിന്ദു സംഘടനകള്‍ പികെയ്‌ക്ക് എതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇവര്‍ക്ക് ഒരു മറുപടി എന്ന നിലയിലാണ് അഖിലേഷ് വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍, അത് പുലിവാലായി. അഖിലേഷിന്റെ പ്രസ്‌താവനയുടെ ക്ലിപ്പിംഗ് സഹിതമാണ് പലരും സാമൂഹിക സൈറ്റുകളില്‍ പ്രതിഷേധമുയര്‍ത്തുന്നത്. വാര്‍ത്താവിതരണ മന്ത്രാലയം അഖിലേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.
from kerala news edited
via IFTTT