Story Dated: Friday, January 2, 2015 03:30
തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ 2014 -2015 വര്‍ഷത്തെ കലാവിദ്യാര്‍ഥികള്‍ക്കുള്ള കെ. കരുണാകരന്‍ സ്‌മാരക സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. എം.എഫ്.എ/എം.വി.എ. വിദ്യാര്‍ഥികളായ ലാവണ്യ എ., നിതിന്‍ എസ്. കുമാര്‍ (ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്, തൃപ്പൂണിത്തുറ) സി. ഹര്‍ഷ വത്സന്‍, പി.എസ്. സംഗീത് ലാല്‍ (എസ്.എന്‍. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഹൈദ്രാബാദ്) എന്നിവര്‍ക്കും ബി.എഫ്.എ/ ബി.വി.എ. വിദ്യാര്‍ഥികളായ ഷാജഹാന്‍ പി.ടി. (ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളജ്, തൃശൂര്‍), ധനീഷ് ടി., നിതീഷ് എം. (രാജാരവിവര്‍മ്മ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് മാവേലിക്കര), അജ്‌ജു ചന്ദ്രന്‍ (ആര്‍.എല്‍.വി. കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്, തൃപ്പൂണിത്തുറ), സുരേഷ് കെ.ഡി. (നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ഹിയറിങ് ബാച്ച്‌ലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്, തിരുവനന്തപുരം) എന്നിവര്‍ക്കും ലഭിച്ചു. എം.എഫ്.എ/ എം.വി.എ. വിദ്യാര്‍ഥികള്‍ക്ക് 6000 രൂപ വീതവും ബി.എഫ്.എ./ബി.വി.എ. വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ് തുക. കലാപഠനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
from kerala news edited
via IFTTT