121

Powered By Blogger

Monday 23 September 2019

നികുതി കുറച്ചതിലൂടെ കമ്പനികള്‍ക്ക് ലഭിക്കുക 72,000 കോടിയിലേറെ നേട്ടം

കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനത്തിലേയ്ക്ക് കുറച്ചതോടെ ബിഎസ്ഇ 500ലെ 300 ലേറെ കമ്പനികൾക്ക് 72,000 കോടി രൂപ ലാഭിക്കാനാകും. കമ്പനികളുടെ പണലഭ്യതയിലും വരുമാനത്തിലും ഇത് പ്രതിഫലിക്കും. അതിന്റെ പ്രതിഫലനമായാണ് സെൻസെക്സ് വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ആയിരത്തിലേറെ പോയന്റ് കുതിച്ചത്. ബാങ്ക്, മറ്റ് ധനകാര്യസ്ഥാപനങ്ങൾ, എണ്ണയും വാതകവും, ലോഹം, ഖനനം, ഉപഭോഗം, മൂലധനസാമഗ്രി തുടങ്ങിയ വിഭാഗങ്ങളിലെ കമ്പനികൾക്കാണ് ഏറ്റവും ഗുണകരമാകുക. ഐടി, ഫാർമ തുടങ്ങിയ കമ്പനികൾക്ക് ലഭിക്കുന്ന നേട്ടം പരിമിതവുമായിരിക്കും. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, എസ്ബിഐ തുടങ്ങിയ കമ്പനികൾക്കുമാത്രം അടുത്ത സാമ്പത്തിക വർഷം 28000 കോടി ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഒഎൻജിസി, ഐഒസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾക്കാകട്ടെ 12,460 കോടി രൂപയും ലാഭത്തോടൊപ്പം ചേർക്കാനാകും. ലോഹം, ഖനനം എന്നീ വിഭാഗങ്ങളിലെ കമ്പനികളായ വേദാന്ത, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ എന്നിവയ്ക്ക് 8,800 കോടിയും നേട്ടമുണ്ടാക്കാം. ഉപഭോഗ കമ്പനികളായ ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ ഇന്ത്യ, മൂലധന സമാഗ്രി വിഭാഗത്തിലെ എൽആന്റ്ടി, സീമെൻസ് തുടങ്ങിയ കമ്പനികൾക്കാകട്ടെ 11,000 കോടി രൂപയും ലാഭത്തോടൊപ്പം ചേർക്കാൻ കഴിയും. ഗോൾഡ്മാൻ സാച്സ് നിഫ്റ്റിയുടെ 12 മാസത്തെ ലക്ഷ്യ നിലവാരം 13,200ലേയ്ക്ക് ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇവരുടെ അനുമാനം 12,500ആയിരുന്നു. കമ്പനികളുടെ സാമ്പത്തിക വളർച്ചയ്ക്ക് അനുകൂലമായ തീരുമാനം നിക്ഷേപകരിൽ അനുകൂല സാഹചര്യമൊരുക്കമെന്നാണ് ഗോൾഡ്മാന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ സൂചികകളിൽ എക്കാലത്തെയും രണ്ടാമത്തെ ദിനവ്യാപാര നേട്ടമാണ് വെള്ളിയാഴ്ചയുണ്ടായത്. സെൻസെക്സ് 1,921 പോയന്റും നിഫ്റ്റി 569 പോയന്റും നേട്ടമുണ്ടാക്കി. നികുതി കുറച്ചതിലൂടെ ലഭിക്കുന്നനേട്ടത്തിലൊരുഭാഗം ഉപഭോക്താക്കൾക്ക് കൈമാറിയാൽ 2006നുശേഷമുള്ള ഏറ്റവും മികച്ച വരുമാന വളർച്ച നേടാൻ ചില കമ്പനികൾക്കെങ്കിലുമാകും.

from money rss http://bit.ly/2NvFtVg
via IFTTT