121

Powered By Blogger

Monday, 23 September 2019

സ്വർണത്തിൽ നിക്ഷേപിക്കാം ഇ.ടി.എഫിലൂടെ

മലയാളികൾക്ക് പ്രിയപ്പെട്ട നിക്ഷേപങ്ങളിൽ ഒന്നാണ് സ്വർണം. കഴിഞ്ഞ ആഴ്ചകളിൽ സ്വർണവില കുതിച്ചുയർന്നതോടെ ഇതിലേക്ക് നിക്ഷേപ താത്പര്യം ഏറിയിരിക്കുകയാണ്. നിക്ഷേപം എന്ന നിലയിൽ സ്വർണാഭരണത്തോടൊപ്പം ഗോൾഡ് ഇ.ടി.എഫുകൾക്കും പ്രിയമേറുന്നു. പണിക്കൂലി, പണിക്കുറവ് എന്നിവ മൂലമുള്ള നഷ്ടമില്ലെന്നതാണ് ഇ.ടി.എഫുകളുടെ ഏറ്റവും വലിയ പ്രത്യേകത. സ്വർണാഭരണങ്ങൾ സൂക്ഷിക്കാനുള്ള ബാങ്ക് ലോക്കറിന്റെ ചെലവ് ഇല്ലെന്നതാണ് മറ്റൊരു ഗുണം. വീട്ടിൽ സൂക്ഷിക്കുമ്പോൾ മോഷണത്തിന്റെ സാധ്യതയും തള്ളിക്കളയാനാകില്ല. ഈ പൊല്ലാപ്പുകൾ ഒന്നും ഇല്ലാതെ, സ്വർണ വിലവർധനയുടെ നേട്ടം സ്വന്തമാക്കാനുള്ള നിക്ഷേപ മാർഗമാണ് 'ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്' അഥവാ 'സ്വർണ ഇ.ടി.എഫ്.' സ്വർണത്തിൽ നിക്ഷേപിക്കുന്ന ഫണ്ടുകളെയാണ് സ്വർണ ഇ.ടി.എഫ്. എന്നു പറയുന്നത്. പ്രമുഖ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽ പലതിനും സ്വന്തമായി ഗോൾഡ് ഇ.ടി.എഫുകളുണ്ട്. നിക്ഷേപകൻ നിശ്ചിത തുക നിക്ഷേപിക്കുമ്പോൾ ആ തുകയ്ക്ക് അനുസരിച്ച് സ്വർണം യഥാർഥത്തിൽ വാങ്ങുകയാണ് ഫണ്ട് സ്ഥാപനങ്ങൾ ചെയ്യുന്നത്. സ്വർണത്തിന്റെ വില കൂടുന്നതനുസരിച്ച് നമ്മുടെ നിക്ഷേപത്തിന്റെ മൂല്യവും വർധിക്കും. അതുപോലെ സ്വർണ വില കുറയുകയാണെങ്കിൽ നിക്ഷേപത്തിന്റെ മൂല്യവും കുറയും. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പോലെ സ്റ്റോക് എക്സ്ചേഞ്ച് വഴിയാണ് ഇവയുടെ വ്യാപാരവും. അതുകൊണ്ടുതന്നെ എക്സ്ചേഞ്ച് പ്രവർത്തിക്കുന്ന ഏതു സമയത്തും സ്വർണ ഇ.ടി.എഫ്. വാങ്ങാം, വിൽക്കാം. യൂണിറ്റായിട്ടാണ് ഇതിൽ വ്യാപാരം നടക്കുന്നത്. പൊതുവേ ഒരു ഗ്രാം സ്വർണത്തെയാണ് ഒരു യൂണിറ്റ് എന്ന് പറയുന്നത്. അതായത്, ചെറിയ തുകയ്ക്ക് പോലും നിക്ഷേപം നടത്താം. നിക്ഷേപിച്ച തുകയ്ക്ക് അനുസരിച്ച് യൂണിറ്റുകൾ നിക്ഷേപകന്റെ അക്കൗണ്ടിലെത്തും. തുടങ്ങാൻ സ്വർണ ഇ.ടി.എഫ്. വാങ്ങണമെങ്കിൽ നിക്ഷേപകന് ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും വേണം. ഇതിനായി അംഗീകൃത സ്റ്റോക് ബ്രോക്കിങ് സ്ഥാപനങ്ങളെ സമീപിച്ചാൽ മതി. ഓഹരി വ്യാപാരം പോലെ സ്റ്റോക് ബ്രോക്കറുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് വഴി നിക്ഷേപിക്കാം. ഇ.ടി.എഫ്. വഴി സ്വർണം വാങ്ങുമ്പോൾ ചെറിയൊരു തുക ബ്രോക്കറേജും നികുതിയും നൽകണം. പ്രമുഖ ഗോൾഡ് ഇ.ടി.എഫുകൾ ബിർള സൺ ലൈഫ് ഗോൾഡ് ഇ.ടി.എഫ്. ഗോൾഡ്മാൻ സാക്സ് ഗോൾഡ് ഇ.ടി.എഫ്. റിലിഗരെ ഇൻവെസ്കോ ഗോൾഡ് ഇ.ടി.എഫ്. ക്വാൻഡം ഗോൾഡ് ഇ.ടി.എഫ്. എസ്.ബി.ഐ. ഗോൾഡ് ഇ.ടി.എഫ്. ഐ.ഡി.ബി.ഐ. ഗോൾഡ് ഇ.ടി.എഫ്. ആക്സിസ് ഗോൾഡ് ഇ.ടി.എഫ്. കൊട്ടാക് ഗോൾഡ് ഇ.ടി.എഫ്. ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ ഗോൾഡ് ഇ.ടി.എഫ്. യു.ടി.ഐ. ഗോൾഡ് ഇ.ടി.എഫ്. എച്ച്.ഡി.എഫ്.സി. ഗോൾഡ് ഇ.ടി.എഫ്. കനറാ റൊബേക്കോ ഗോൾഡ് ഇ.ടി.എഫ്.

from money rss http://bit.ly/2lbWp6D
via IFTTT