121

Powered By Blogger

Friday 20 March 2020

കൊറോണ:കമ്പനികൾക്ക് താത്കാലിക ഇളവുകളുമായി സെബി

മുംബൈ: കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നാലാം പാദ ഫലങ്ങളും ഓഹരിപങ്കാളിത്തവിവരങ്ങളും സമർപ്പിക്കാൻ കമ്പനികൾക്ക് കൂടുതൽസമയം അനുവദിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പല കമ്പനികളുടെയും പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. ജീവനക്കാർ പലരും വീടുകളിൽനിന്നാണ് ജോലിചെയ്യുന്നത്. ഈസാഹചര്യത്തിലാണ് താത്കാലികമായി കമ്പനികൾക്ക് ഇളവുകൾ നൽകാൻ സെബി തീരുമാനിച്ചിരിക്കുന്നത്. മാർച്ചിൽ അവസാനിക്കുന്ന പാദവർഷഫലം സമർപ്പിക്കാൻ 45 ദിവസവും വാർഷികഫലം പ്രഖ്യാപിക്കുന്നതിന് 30 ദിവസവുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇവ 2020 ജൂണിൽ സമർപ്പിച്ചാൽ മതിയാകും. സാമ്പത്തികവർഷം കഴിഞ്ഞ് 60 ദിവസത്തിനകം വാർഷികഫലം പ്രഖ്യാപിക്കണമെന്നാണ് നിയമം. പുതിയ നിർദേശമനുസരിച്ച് ഇതിന് 90 ദിവസം ലഭിക്കും. കമ്പനിയുടെ ഓഹരിപങ്കാളിത്തവിവരങ്ങൾ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 21-ൽനിന്ന് മേയ് 15 വരെയാക്കി. ഓഹരികൈമാറ്റവിവരങ്ങൾ, നിക്ഷേപകരുടെ പരാതികൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ സമർപ്പിക്കുന്നതിനും കൂടുതൽസമയം അനുവദിച്ചിട്ടുണ്ട്. അമേരിക്കയിലെ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മിഷനും സമാന ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ബോർഡ് യോഗം വീഡിയോ കോൺഫറൻസ് വഴി മുംബൈ: കമ്പനികൾക്ക് ഡയറക്ടർ ബോർഡ് യോഗം വീഡിയോ കോൺഫറൻസ് വഴി നടത്താൻ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം അനുമതി നൽകി. ജൂൺ 30 വരെയാണ് ഇതിന് അനുമതിയുള്ളത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. യാത്രയ്ക്കും യോഗങ്ങൾക്കും നിയന്ത്രണങ്ങളുള്ളതിനാലാണ് ഇളവെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/3ac3OHe
via IFTTT