121

Powered By Blogger

Friday, 20 March 2020

മുംബൈയില്‍ അവധിയാണെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കും

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയർന്നതിനെതുടർന്ന് മുംബൈ, പുണെ, നാഗ്പുർ നഗരങ്ങളിലെ സ്ഥാപനങ്ങൾക്ക് 31വരെ അവധിയിയാരിക്കുമെങ്കിലും ഓഹരി വിപണി പ്രവർത്തിക്കും. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും ഹെഡ്ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെയും ആസ്ഥാനം മുംബൈയിൽതന്നെയാണ്. പ്രധാന ബ്രോക്കിങ് ഹൗസുകളുടെ കേന്ദ്ര ഓഫീസുകളും മുംബൈ നഗരത്തിലാണ്. മുംബൈ നഗരത്തിൽ 31വരെ മറ്റ് വ്യാപാര കേന്ദ്രങ്ങളൊന്നും തുറക്കില്ല. അവശ്യ സർവീസുകളായ പൊതുഗതാഗതം, ബാങ്ക്, ക്ലിയറിങ് ഹൗസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവയ്ക്ക് അവധി ബാധകമാകില്ലെന്ന് മുഖ്യമന്ത്രി ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. Stock exchanges, clearing corporations, depositories ,stock brokers and sebi registered participants operating through these institutions will be exempted. — CMO Maharashtra (@CMOMaharashtra) March 20, 2020 ഓഹരി വിപണിക്ക് ശനിയും ഞായറും അവധിയായതിനാൽ23ന് തിങ്കളാഴ്ചയായിരിക്കും ഇനി വ്യാപാരം നടക്കുക. നാലുദിവസത്തെ കനത്ത തകർച്ചയ്ക്കുശേഷം മികച്ച നേട്ടത്തിലാണ് ഓഹരി സൂചികകൾ കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. സെൻസെക്സ് 1627.73 പോയന്റും നിഫ്റ്റി 482 പോയന്റും നേട്ടമുണ്ടാക്കി.

from money rss https://bit.ly/33AJsVD
via IFTTT