121

Powered By Blogger

Wednesday, 25 December 2019

നിരക്ക് വര്‍ധന: മൊബൈല്‍ വരിക്കാര്‍ പ്രതിമാസ പ്ലാനിലേയ്ക്ക് മാറിയേക്കും

മുംബൈ: താരിഫ് വർധന ഭാരമാകുന്നതോടെ ദീർഘകാല റീച്ചാർജുകൾ ഉപഭോക്താക്കൾ ഉപേക്ഷിച്ചേക്കും. ഇതിനെ മറികടക്കാൻ ഭാരതി എയർടെൽ, ജിയോ ഇൻഫോകോം തുടങ്ങിയ കമ്പനികൾ ഇളവുകളോടെ 12 മാസത്തെ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ മാസത്തെ റീച്ചാർജ് പ്ലാനുകളിലേയ്ക്ക് മാറാതിരിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. താരിഫിൽ 40 ശതമാനമാണ് ടെലികോം കമ്പനികൾ വർധനവുവരിത്തിയത്. തുടർമാസങ്ങളിലാണ് ഇതിന്റെ ഭാരം വരിക്കാർക്ക് അനുഭവപ്പെട്ടുതുടങ്ങുക. 84 ദിവസത്തേയ്ക്ക് 300 രൂപ നിലവാരത്തിൽ റീച്ചാർജ് ചെയ്യാവുന്ന പ്ലാനുകളാണ് 500ൽകൂടുതൽ രൂപയിലേയ്ക്ക് മാറിയത്. നിലവിലെ പ്ലാൻ കാലാവധി മാറുന്നതോടെ എപ്രകാരമായിരിക്കും ഉപഭോക്താക്കൾ പ്രതികരിക്കുകയെന്ന ആശങ്ക ടെലികോം കമ്പനികൾക്കുണ്ട്. ദീർഘകാല പ്ലാനുകളിൽനിന്ന് പ്രതിമാസ പ്ലാനുകളിലേയ്ക്ക് മാറുന്നതോടൊപ്പം രണ്ടാമതൊരു കണക്ഷൻ വേണ്ടെന്നുവെയ്ക്കാനും ഉപഭോക്താവ് തയ്യാറായേക്കും. അതേസമയം, നിരക്ക് വർധന ഭാരമാകില്ലെന്നാണ് ടെലികോം കമ്പനികളുടെ നിലപാട്. പത്തുവർഷം മുമ്പ് വാർഷിക വരുമാനത്തിന്റെ ആറുശതമാനം മൊബൈൽ ബില്ലിനായി ചെലവഴിച്ച സ്ഥാനത്ത് ഇപ്പോൾ ഒരു ശതമാനംമാത്രമാണ് വരുന്നതെന്നും കമ്പനികൾ പറയുന്നു. നിരക്ക് വർധനയിലൂടെ വൊഡാഫോൺ ഐഡിയയുടെ ഒരുവ്യക്തിയിൽനിന്നുള്ള ശരാശരി വരുമാനം 107 രൂപയിൽനിന്ന് 143 രൂപയായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. എയൽടെലിന്റേതാകട്ടെ 128 രൂപയിൽനിന്ന് 150 രൂപയായും ജിയോയുടേത് 140 രൂപയായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോയ്ക്ക് നിലവിൽ 35 കോടിയിലേറെ വരിക്കാരാണുള്ളത്. വൊഡാഫോൺ ഐഡിയയ്ക്ക് 31.1കോടിയും ഭാരതി എയർടെല്ലിന് 28 കോടിയും വരുക്കാരുണ്ട്. Rate hike: Mobile subscribers may switch to monthly plan

from money rss http://bit.ly/34W40ab
via IFTTT