121

Powered By Blogger

Friday, 3 September 2021

പുതിയ ഉയരംകുറിച്ച് സൂചികകൾ: ഇതാദ്യമായി സെൻസെക്‌സ് 58,100ഉം നിഫ്റ്റി 17,300ഉം ഭേദിച്ചു

മുംബൈ:വിപണിയിൽ കാളകൾ പിടിമുറുക്കിയതോടെ വ്യാപാര ആഴ്ചയിലെ അവസാനദിനത്തിലും ഓഹരി വിപണി കുതിച്ചു. സെൻസെക്സും നിഫ്റ്റിയും എക്കാലത്തേയും ഉയരം കീഴടക്കുകയുംചെയ്തു. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത ഓഹരികളുടെ മൂല്യം 254 ലക്ഷംകോടി മറികടന്നു. ദിനവ്യാപാരത്തിനിടെ സെൻസെക്സ് 58,140 പോയന്റും നിഫ്റ്റി 17,321 പോയന്റും കീഴടക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും യഥാക്രമം 24,453ലും 27,388ലുമെത്തി റെക്കോഡ് നേട്ടംകുറിച്ചു. ഒടുവിൽ, സെൻസെക്സ് 277.14 പോയന്റ് ഉയർന്ന് 58,129.95ലും നിഫ്റ്റി 89.40 പോയന്റ് നേട്ടത്തിൽ 17,323.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, ടൈറ്റാൻ, അൾട്രാടെക് സിമെന്റ്സ് തുടങ്ങി 200 ലേറെ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരം കീഴടക്കുകയുംചെയ്തു. മികച്ച ഉയരംകുറിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 15 ലക്ഷംകോടി കടന്നു. ജസ്റ്റ് ഡയലിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയതാണ് റിലയൻസ് നേട്ടമാക്കിയത്. നിഫ്റ്റി ഓട്ടോ, മെറ്റൽ, എനർജി സൂചികകൾ 1-2ശതമാനം ഉയർന്നു. എഫ്എംസിജി സൂചികയാണ് നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.35ശതമാനവും 0.41ശതമാനവും നേട്ടമുണ്ടാക്കി. വിപണിയിൽ ആത്മവിശ്വാസം തുടർന്നാൽ ഡിസംബറോടെ നിഫ്റ്റി 17,700 മറികടക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഉയർന്ന മൂല്യത്തിലായതിനാൽ സമീപഭാവിയിൽ തിരുത്തലുണ്ടായേക്കാമെന്നും വിദഗ്ധർ മുന്നിറയിപ്പ് നൽകുന്നു. Nifty end at fresh record closing high.

from money rss https://bit.ly/38FurVS
via IFTTT