121

Powered By Blogger

Tuesday, 4 August 2020

മലബാർ ഗോൾഡ്‌ ഇന്ത്യയിൽ രണ്ട്‌ ഷോറൂമുകൾകൂടി തുടങ്ങി

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യയിലും വിദേശത്തും സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ടു പുതിയ ഷോറൂമുകൾകൂടി ആരംഭിച്ചു. തമിഴ്നാട്ടിലെ കുംഭകോണത്തും പഞ്ചാബിലെ ചണ്ഡീഗഢിലുമാണ് പുതിയ ഷോറൂമുകൾ ആരംഭിച്ചത്. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ഓൺലൈൻ പ്ളാറ്റ്ഫോം വഴിയാണ് ഷോറൂമുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രൂപ്പ് സീനിയർ ഡയറക്ടർമാർ, മാനേജ്മെന്റ് ടീം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കരുതലോടെ മുന്നോട്ടുനീങ്ങുകയെന്ന ആശയത്തിലൂന്നി ക്രിയാത്മകമായി വിപണിയിൽ നിലകൊള്ളാനും വികസനപരിപാടികളുമായി മുന്നോട്ടുപോകാനുമുള്ള നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് പ്രവർത്തനസജ്ജമായ ഷോറൂമുകൾ ഉപഭോക്താക്കൾക്ക് തുറന്നുകൊടുക്കുന്നത്. 27 വർഷം പൂർത്തിയാക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണ റീട്ടെയിൽ വിൽപ്പനരംഗത്ത് അഭൂതപൂർവമായ വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബിഹാറിലെ പട്ന, തെലങ്കാനയിലെ ഖമ്മം, ഉത്തർപ്രദേശിലെ ലഖ്നൗ, ഖാസിയാബാദ്, മഹാരാഷ്ട്രയിലെ താനെ, വാഷി, ഡൽഹിയിലെ ദ്വാരക, മധ്യപ്രദേശിലെ ഇന്ദോർ, കർണാടകയിലെ കമ്മനഹള്ളി, മല്ലേശ്വരം, ഒഡിഷയിലെ ഭുവനേശ്വർ, ആന്ധ്രപ്രദേശിലെ ശ്രീകാകുളം, എന്നിവിടങ്ങളിൽ ഈവർഷംതന്നെ പുതിയ ഷോറൂമുകൾ ആരംഭിക്കും. ആഗോളതലത്തിൽ റീട്ടെയിൽ ജൂവലറി മേഖലയിൽ ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ഒന്നാമതെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി അഞ്ചുവർഷത്തിനുള്ളിൽ ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയായി വർധിപ്പിക്കുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

from money rss https://bit.ly/2XtfPUu
via IFTTT