121

Powered By Blogger

Tuesday, 24 March 2020

ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസം അധികസമയം

ന്യൂഡൽഹി: കോവിഡ് വ്യാപനംമൂലം വിവിധ സംസ്ഥാനങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരമാണിത്. ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്കും വിവിധ ലൈഫ് ഇൻഷുറൻസ് പോളിസികളിലെ പ്രീമിയം അടയ്ക്കുന്നതിനും ഇത് ബാധകമാണെന്ന് ഐആർഡിഎയുടെ അറിയിപ്പിൽ പറയുന്നു. പോളിസി തുടരുന്നതിന് ഈകാലയളവിൽ തടസ്സമുണ്ടാകരുത്. നോ ക്ലെയിം ബോണസും ലഭ്യമാക്കണം. പോളിസി ഉടമകൾക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനായി സാധ്യമായ മറ്റുവഴികൾ തേടണമെന്നും സർക്കുലറിലുണ്ട്. ടെലഫോൺവഴിയോ ഡിജിറ്റിൽ സാധ്യതകളുപയോഗിച്ചോ സേവനംനൽകാൻ തയ്യാറാകണം. പ്രവർത്തിക്കുന്ന ഓഫീസുകളുടെ വിവരങ്ങളും പ്രീമിയം അടയ്ക്കുന്നതിനും പോളിസികൾ പുതുക്കുന്നതിനും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും ക്ലെയിം തീർപ്പാക്കുന്നതിനുള്ള നിർദേശങ്ങളും വെബ്സൈറ്റിൽ നൽകണമെന്നും ഐആർഡിഎ നിർദേശിച്ചിട്ടുണ്ട്.

from money rss https://bit.ly/2UyO8au
via IFTTT