121

Powered By Blogger

Tuesday, 24 March 2020

ആദായനികുതിയിളവിനുള്ള നിക്ഷേപം: അവസാന തിയതി ജൂണ്‍ 30ലേയ്ക്ക് നീട്ടി

2019-2020 സാമ്പത്തിക വർഷത്തെ നികുതിയിളവിനുള്ള നിക്ഷേപം നടത്താൻ ജൂൺ 30വരെ സമയം അനുവദിച്ചു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ആണ് നിക്ഷേപം നടത്താനുള്ള അവസാനതിയായിരുന്നത്. കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തിയതി നീട്ടിനൽകിയത്. നിലവിൽ ആദായനികുതിയിളവിനുള്ള നിക്ഷേപം നടത്താത്തവർക്ക് ഇത് ഗുണകരമാകും. ജൂൺ 30വരെ സമയമുള്ളതിനാൽ തിരിക്കിട്ട് അതിന് ശ്രമിക്കേണ്ടതുമില്ല. പിപിഎഫ് ഉൾപ്പടെയുള്ളവയിൽ നിക്ഷേപിക്കാൻ മാർച്ച് അവസാന ആഴ്ചയിൽ വൻതിരക്കാണ് സാധാരണ അനുഭവപ്പെടാറുള്ളത്. രാജ്യമൊട്ടാകെ അടച്ചിട്ടതിനാൽ മാർച്ച് 30നുള്ളിൽ നിക്ഷേപംനടത്താൻ പ്രയാസമായതിനാലാണ് തിയതി നീട്ടിയത്. ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം പരിമിതമായാണ് നടക്കുന്നത്. മ്യൂച്വൽ ഫണ്ട് ഹൗസുകളുടെയും രജിസ്ട്രാർമാരുടെയും ഓഫീസുകൾ പ്രവർത്തിക്കുന്നുമില്ല. നിക്ഷേപകരോട് ഓൺലൈനിൽ ഇടപാട് നടത്താനാണ് ആവശ്യപ്പെടുന്നത്. തിയതി നീട്ടിനൽകിയത് മുതിർന്ന പൗരന്മാർക്കും ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയത്തവർക്കും ഗുണകരമാകും. ടാക്സ് സേവിങ് ഫണ്ട്(ഇഎൽഎസ്എസ്), പിപിഎഫ്, എൻഎസ് സി തുടങ്ങിയ നികുതിയിളവിനുള്ള നിക്ഷേപങ്ങൾ ഇനി ജൂൺ 30ന് മുമ്പ് നടത്തിയാൽമതി.

from money rss https://bit.ly/2vNhxp3
via IFTTT