121

Powered By Blogger

Tuesday, 24 March 2020

'അടച്ചിടല്‍ നീണ്ടാലും ഒന്നരവര്‍ഷത്തേയ്ക്കാവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്തുണ്ട്'

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഒന്നരവർഷം ജീവിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ കരുതലായുണ്ടെന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഡി.വി പ്രസാദ്. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഭക്ഷ്യവിതരണ ശൃംഖലയാണ് ഇന്ത്യയ്ക്കുള്ളതെന്നും ബ്ലൂംബർഗിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തെതുടർന്ന് കൂടുതൽകാലം രാജ്യം അടച്ചിടേണ്ടിവരുമെന്നുകരുതി ജനങ്ങൾ കൂട്ടത്തോടെ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയാൽ വിലക്കയറ്റമുണ്ടായേക്കാമെന്നും അദ്ദേഹം സൂചന നൽകി. രാജ്യത്തെ വിവിധ ഗോഡൗണുകളിലായി ഏപ്രിൽ അവസാനത്തോടെ 100 മില്യൺ ടൺ ഭക്ഷ്യധാന്യശേഖരമുണ്ടാകും. ഒരുവർഷത്തേയ്ക്ക് രാജ്യത്തിന് ആവശ്യമുള്ളത് 50 മില്യൺ ടൺ മുതൽ 60 മില്യൺ ടൺവരെ ഭക്ഷ്യധാന്യങ്ങളാണ്. 2019-20 വർഷത്തിൽ റെക്കോഡ് ശേഖരമാണ് വിവധി ഗോഡൗണുകളിലുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ അടച്ചിട്ടതോടെ 130 കോടി ജനങ്ങളാണ് വിവിധ നിയന്ത്രണങ്ങളിൽപ്പെട്ടത്. ആറുമാസത്തെ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ സംസ്ഥാനങ്ങൾക്ക് കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2UBhSDC
via IFTTT