121

Powered By Blogger

Tuesday, 24 March 2020

ആശ്വാസ നടപടികളുമായി ധനമന്ത്രി: സെന്‍സെക്‌സ് 692 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ ആശ്വാസനേട്ടം. കോർപ്പറേറ്റുകൾക്ക് ആശ്വാസ നടപടികളുമായി ധനമന്ത്രിയെത്തിയതാണ് വിപണിക്ക് തുണയായത്. സെൻസെക്സ് 692.79 പോയന്റ് നേട്ടത്തിൽ 26,674.03ലും നിഫ്റ്റി 190.80 പോയന്റ് ഉയർന്ന്7,801.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.5 ശതമാനത്തോളം നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക 1.12 ശതമാനവും ഐടി സൂചിക 6.13ശതമാനവും ഓട്ടോ 1.44 ശതമാനവും എഫ്എംസിജി 3.13ശതമാനവും ഉയർന്നു. ബിഎസ്ഇയിലെ 927 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായിരുന്നു. 1310 ഓഹരികൾ നഷ്ടംനേരിട്ടു. ഇൻഫോസിസാണ് മികച്ച നേട്ടുണ്ടാക്കിയത്. കമ്പനിയുടെ ഓഹരിവില 12 ശതമാനം ഉയർന്ന് 589 നിലവാരത്തിലെത്തി. അദാനി പോർട്സ്, ബ്രിട്ടാനിയ, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. യെസ് ബാങ്ക്, എംആന്റ്എം, ഗ്രാസിം, ഇൻഡസിന്റ് ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾതന്നെ നിക്ഷേപകർ ആത്മവിശ്വാസത്തിലായിരുന്നു. സെൻസെക്സ് 1212 പോയന്റും നിഫ്റ്റി 353 പോയന്റും നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. വൈകീട്ട് നടത്തിയ വീഡിയോ കോൺഫറൻസിൽ സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഒരൊറ്റദിവസത്തെ ഏറ്റവുംവലിയ തകർച്ചയാണ് കഴിഞ്ഞദിവസം വിപണിയിൽ കണ്ടത്. വിവിധ സംസ്ഥാനങ്ങൾ അടച്ചിടാനുള്ള തീരുമാനം പുറത്തുവന്നതോടെ വിപണി 4000പോയന്റോളം കൂപ്പുകുത്തിയിരുന്നു.

from money rss https://bit.ly/3agKqZS
via IFTTT