121

Powered By Blogger

Tuesday, 6 July 2021

ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: ടാറ്റ മോട്ടോഴ്‌സ് 9ശതമാനം താഴ്ന്നു

മുംബൈ: ദിനവ്യാപാരത്തിനിടെ റെക്കോഡ് നേട്ടത്തിലെത്തിയ സൂചികകൾ അവസാനം നഷ്ടത്തിൽ ക്ലോസ്ചെയ്തു. ഓട്ടോ, ഐടി, മെറ്റൽ, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്. സെൻസെക്സ് 18.82 പോയന്റ് നഷ്ടത്തിൽ 52,861.18ലും നിഫ്റ്റി 16.10 പോയന്റ് താഴ്ന്ന് 15,818.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചിപ് ക്ഷാമം ലാൻഡ് റോവറിന്റെ ഉത്പാദനത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയെ ബാധിച്ചു. പത്തുശതമാനത്തോളമാണ് ഓഹരി വിലയിടിഞ്ഞത്. ഗ്ലാൻഡ് ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളും നഷ്ടത്തിലായി. അൾട്രടെക് സിമെന്റ്സ്, ശ്രീ സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ബാങ്ക് സൂചിക ഒരുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നേരിയനേട്ടമുണ്ടാക്കിയപ്പോൾ സ്മോൾ ക്യാപ് നഷ്ടംനേരിട്ടു. ഓഹരി വിപണി നഷ്ടംനേരിട്ടത് രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.55 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/2VbztWS
via IFTTT

Related Posts:

  • സ്വർണവില പവന് 120 രൂപ കുറഞ്ഞ് 34,720 രൂപയായിസംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്. 34,840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺ… Read More
  • താങ്ങുവില: കർഷകർക്ക്‌ ഗുണം ലഭിക്കില്ലതൃശ്ശൂർ: കേന്ദ്രസർക്കാർ നെല്ലിനും പയറു വർഗങ്ങൾക്കും പ്രഖ്യാപിച്ച താങ്ങുവില കർഷകർക്ക് ഉപകാരപ്പെടില്ലെന്ന് ഉറപ്പായി. തുച്ഛമായ വർധന മാത്രമാണെന്നതാണ് കാരണം. പയറുവർഗങ്ങൾക്ക് ഇപ്പോഴുള്ളതിനെക്കാൾ ശരാശരി ഒരു രൂപ മാത്രമാണ് കൂട്ടിയിരിക… Read More
  • ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ ‘ഡിജിറ്റൽ കളി’പഴയന്നൂർ: ഉപഭോക്താവിന്റെ കീശ ചോർത്തി പമ്പുകളിലെ 'ഡിജിറ്റൽ കളി'യും. ഇന്ധനവിലവർധനയിൽ ആളുകൾ നട്ടംതിരിയുന്നതിനിടയിലാണ് പെട്രോൾ പമ്പുകളിലെ മറിമായം. ഇന്ധനം നിറയ്ക്കുമ്പോൾ മീറ്ററിൽ, പെട്ടെന്നാരും ശ്രദ്ധിക്കാത്ത കണക്കിലെ കളിയാണ് പരാത… Read More
  • ബി.എസ്.എൻ.എലിന് 4ജിക്കുള്ള വഴിതെളിയുന്നുതൃശ്ശൂർ: റദ്ദായ ടെൻഡറിൽത്തട്ടി മുടങ്ങിപ്പോയ ബി.എസ്.എൻ.എൽ. 4ജി സംവിധാനം 15,000 ടവറുകളിലൂടെ ഭാഗികമായി യാഥാർഥ്യമാകുന്നു. തെക്കേയിന്ത്യയിലാണ് ഈ ടവറുകൾ. കേരളത്തിലെ 80 ശതമാനം ടവറുകളും ഉൾപ്പെടും. നോക്കിയ കമ്പനിയുടെ ബി.ടി.എസ്. (ബേസ് … Read More
  • മനു പ്രകാശിന് 45-ാം വയസ്സിൽ വിരമിക്കണം: 2.85 കോടി രൂപ എങ്ങനെ സമാഹരിക്കും?മുംബൈയിൽ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മനു പ്രകാശ്. നിലവിൽ അദ്ദേഹത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയാണ്. ചെലവാകട്ടെ 2,40,000 രൂപയും. 27കാരനായ മനു വിരമിക്കാൻ ഉദ്ദേശിക്കുന്നത് 45-ാംവയസ്സിലാണ്. ഇതുപ്രകാരം 18 വർഷം… Read More