121

Powered By Blogger

Saturday, 22 August 2020

പെട്രോള്‍ വില വീണ്ടുംകൂടിത്തുടങ്ങി; ഒരാഴ്ചകൊണ്ട് വര്‍ധിച്ചത്‌ ഒരുരൂപയ്ക്കടുത്ത്

ഒരിടവേളയ്ക്കുശേഷം പെട്രോൾ വില വീണ്ടും കൂടിത്തുടങ്ങി. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് വിലവർധിക്കുന്നത്. അതേസമയം, ഡീസൽ വില 20 ദിവസത്തിലേറെയായി മാറ്റമില്ലാതെ തുടരുകയാണ്. മൂന്നുദിവസംകൊണ്ട് ഡൽഹിയിൽ പെട്രോൾ വില 45 പൈസകൂടി 81.35 രൂപയായി. 16 പൈസയാണ് ശനിയാഴ്ചയുണ്ടായ വർധന. ഒരാഴ്ചകൊണ്ടുണ്ടായ വർധനയാകട്ടെ 91 പൈസയും. മുംബൈയിൽ ലിറ്ററിന് 88.02 രൂപയും ഹൈദരാബാദിൽ 84.55 രൂപയും ചെന്നൈയിൽ 84.40 രൂപയും ബെംഗളുരുവിൽ 83.99 രൂപയും കൊൽക്കത്തയിൽ 82.87 രൂപയുമാണ് വില. 81.75 രൂപയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ആഗോള വിപണിയിൽ ബ്രന്റ് ക്രൂഡ് വില 44.84 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. Petrol prices hiked for 3rd straight day

from money rss https://bit.ly/2COxbEa
via IFTTT