121

Powered By Blogger

Thursday, 6 August 2020

നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 4 ശതമാനത്തില്‍ തുടരും

മുംബൈ: റിസർവ് ബാങ്ക് ഇത്തവണ നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തിൽ തുടരും. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കിൽ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആർബിഐ സ്വീകരിച്ചിരുന്നു. ഇതേതുടർന്നാണ് നിരക്കുകളിൽ തൽക്കാലം മാറ്റംവരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചത്. മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്. ആഗോള സാമ്പത്തിക മേഖല ദുർബലമായി തുടരുകയാണ്. എന്നാൽ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്നും യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തെ യഥാർഥ ജിഡിപി വളർച്ച നെഗറ്റീവിലാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ അനുകൂല സൂചനകളാണ് വിപണിയിൽനിന്ന് നൽകുന്നതെന്ന് അദ്ദേഹം പ്രത്യശ പ്രകടിപ്പിച്ചു. പണപ്പെരുപ്പ നിരക്കുകൾ കൂടുന്നതാണ് റിസർവ് ബാങ്ക് നേരിടുന്ന വെല്ലുവളി. ലോക്ക് ഡൗൺമൂലം വിതരണശൃംഖലയിൽ തടസ്സമുണ്ടായതിനാൽ ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 7.2ശതമാനമായി ഉയർന്നിരുന്നു. ജൂണിലാകട്ടെ 6.1ശതമാനത്തിലെത്തുകയും ചെയ്തു. അടുത്ത കുറച്ചുമാസങ്ങളിലും പണപ്പെരുപ്പ നിരക്ക് കൂടുതലായിതന്നെ തുടരുമെന്നാണ് വിലയിരുത്തൽ. മൂന്നുദിവസം നീണ്ടുനിന്ന വായ്പാവലോകന യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്. വാർത്താസമ്മേളനത്തിൽനിന്ന്: പണലഭ്യത വർധിപ്പിക്കുന്നതിനും സാമ്പത്തിക സമ്മർദം ലഘൂകരിക്കുന്നതിനും വായ്പകൂടുതലായി വിപണിയിലെത്തുന്നതിനും ഡിജിറ്റൽ പണമിടപാട് സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികൾ പ്രഖ്യാപിക്കും. സ്റ്റാർട്ടപ്പുകൾക്ക് മുൻഗനണ മേഖലയിൽ ഉൾപ്പെടുത്തിയുള്ള വായ്പ അനുവദിക്കും. ഇടത്തരം സൂക്ഷ്മ ചെറുകിട(എംഎസ്എംഇ)മേഖലിയലെ വായ്പകൾ പുനഃക്രമീകരിക്കാൻ അവസരം നൽകും. നാഷണൽ ഹൗസിങ് ബാങ്കായ നബാഡിന് പണലഭ്യത ഉറപ്പാക്കാൻ പ്രത്യേക നടപടിയുണ്ടാകും. ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രതിസന്ധിക്കുശേഷം മ്യൂച്വൽ ഫണ്ടുകൾ സ്ഥിരതയാർജിച്ചു. വിതരണശൃംഖലയിലെ തടസ്സംമൂലം പണപ്പെരുപ്പഭീഷണി നിലനിൽക്കുന്നു. സാമ്പത്തിക മേഖലയിൽ ഉണർവ് പ്രകടമാണ്. എന്നിരുന്നാലും കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നത് പലയിടങ്ങളിലും അടച്ചിടൽ തുടരാൻ നിർബന്ധിതമാക്കി.

from money rss https://bit.ly/30ycbe8
via IFTTT