121

Powered By Blogger

Thursday, 6 August 2020

വിലയുടെ 90ശതമാനവും ഇനി സ്വര്‍ണവായ്പയായി ലഭിക്കും: വിശദാംശങ്ങളറിയാം

സ്വർണവായ്പയുടെ മാർഗനിർദേശങ്ങൾ റിസർവ് ബാങ്ക് ലഘൂകരിച്ചു. അതുപ്രകാരം സ്വർണത്തിന്റെ മൂല്യത്തിൽ 90ശതമാനംവരെ ഇനി വായ്പ ലഭിക്കും.മാർച്ച് 31വരെയാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള മാർഗനിർദേശങ്ങളനുസരിച്ച് കാർഷികേതര ആവശ്യങ്ങൾക്കായി സ്വർണാഭരണം പണയംവെയ്ക്കുമ്പോൾ മൂല്യത്തിന്റെ 75ശതമാനമാണ് അനുവദിച്ചിരുന്നത്. കോവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് സംരംഭകർ, ചെറുകിട ബിസിനസുകാർ, വ്യക്തികൾ എന്നിവർക്കുള്ള അനുവദനീയമായ വായ്പാമൂല്യത്തിൽ വർധനവരുത്തുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്താക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വർണ പണയവായ്പകൾക്ക് പ്രിയമേറിയിരുന്നു. സൂരക്ഷിതമായതിനാൽ ബാങ്കുകളും പരമാവധി വായ്പ അനുവദിക്കുന്നതിന് മുന്നോട്ടുവന്നിരുന്നു. സ്വർണവായ്പ സ്ഥാപനങ്ങൾക്കുപുറമെ, പൊതുമേഖല-സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളെ ആകർഷിക്കാനായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. താൽക്കാലികമായ ആവശ്യങ്ങൾക്ക് സഹായകമാണ് സ്വർണവായ്പയെന്നകാര്യത്തിൽ സംശയമില്ല. ഹ്രസ്വകാലത്തേയ്ക്കുമാത്രമെ ഇത്തരംവായ്പകൾ പരിഗണിക്കാവൂ എന്നുമാത്രം. പ്രൊസസിങ് ചാർജ് കൂടാതെ വായ്പ നൽകുന്നവർ മൂല്യനിർണയ നിരക്കുകൂടി ഉപഭോക്താക്കളിൽനിന്ന് ഈടാക്കാറുണ്ട്.

from money rss https://bit.ly/2PuBXJG
via IFTTT