121

Powered By Blogger

Friday, 9 August 2019

ജെ എം ഫിനാന്‍ഷ്യലിന്റെ രണ്ടാംഘട്ട കടപത്രവില്‍പന

കൊച്ചി: ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന്റെ രണ്ടാം ഘട്ട കടപത്ര വിൽപന തുടങ്ങി.ലിസ്റ്റ് ചെയ്യപ്പെട്ടതും റഡീം ചെയ്യാവുന്നതും ഓഹരിയാക്കി മാറ്റാൻ കഴിയാത്തതുമായ സുരക്ഷിത കടപ്പത്രങ്ങളുടെ രണ്ടാം ഘട്ട പൊതുവിൽപനയാണ് ഇപ്പോൾ ആരംഭിക്കുന്നത്. 1000 രൂപ അടിസ്ഥാന വിലയും 100 കോടിയുടെ അടിസ്ഥാന മൂല്യവുമുള്ള കടപത്രങ്ങളാണ് പ്രാഥമികമായി ഇറക്കുന്നത്. 400 കോടി മുതൽ 500 കോടി വരെ ഇത് വർധിക്കാം. മൊത്തത്തിൽ 2000 കോടി രൂപയാണ് ജെ എം ഫിനാൻഷ്യൽ രണ്ടാം ഘട്ട കടപത്ര വിൽപനയിലൂടെ സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 6 മുതൽ സെപ്തംബർ 4 വരെയാണ് കടപത്ര വിൽപനയെങ്കിലും കാലാവധിക്കു മുമ്പേ ഇത് നിർത്താനോ ആവശ്യമെങ്കിൽ കാലാവധി ദീർഘിപ്പിക്കാനോ ഡയറക്ടർ ബോർഡിനോ ബോർഡ് രൂപീകരിക്കുന്ന എൻ സി ഡി പബ്ലിക് ഇഷ്യു കമ്മിറ്റിക്കോ അധികാരം ഉണ്ടായിരിക്കും. കടപത്ര അപേക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയും 1000 രൂപവീതം മുഖവിലയുള്ള ഒരു എൻ സി ഡിയുടെ ഗണിതങ്ങളുമായിരിക്കും. അപേക്ഷകരെ മുൻഗണനാ ക്രമത്തിലായിരിക്കും പരിഗണിക്കുക. എന്നാൽ വിൽപന പരിധിവിടുന്ന ഘട്ടത്തിൽ ഒരേ ദിവസം തന്നെ അപേക്ഷിച്ചവർക്ക് ആനുപാതികമായി കടപത്രങ്ങൾ അനുവദിക്കും. ലാഭകരമായ സ്ഥിരവളർച്ചയുടെ ചരിത്രമാണ് കമ്പനിക്കുള്ളതെന്ന് ജെ എം ഫിനാൻഷ്യൽ മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. പോർട്ട്ഫോളിയോയുടെ വൈവിധ്യവും ശക്തമായ വായ്പാ നിലവാരവുമാണ് കമ്പനിയുടെ ശക്തി. 2020 സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ കമ്പനിയുടെ കിട്ടാക്കടം വെറും 0.1 ശതമാനം മാത്രമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥാപനമായ ജെ എം ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമാണ് (എൻ ബി എഫ് സി) ജെ എം ഫിനാൻഷ്യൽ ലിമിറ്റഡ്.

from money rss http://bit.ly/2YG6NX2
via IFTTT