121

Powered By Blogger

Thursday, 25 June 2020

ഇ-കൊമേഴ്സ്: വിവരശേഖരണത്തിനും ഓഫറുകൾക്കും നിയന്ത്രണം

മുംബൈ: ഓൺലൈൻ വിപണിക്കുവേണ്ടിയുള്ള പരിഷ്കരിച്ച കരടുനയം ഉടൻ പുറത്തിറക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ആഭ്യന്തരവ്യാപാരികളെ സംരക്ഷിക്കുന്നവിധം ഓൺലൈൻ വിപണിയിലെ ഓഫറുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതായിരിക്കും പരിഷ്കരിച്ച നയത്തിലെ പ്രധാന നിർദേശം. കന്പനികൾ ശേഖരിക്കുന്ന വ്യക്തിഗതവിവരങ്ങൾ തദ്ദേശീയമായ സെർവറുകളിൽ സൂക്ഷിക്കണമെന്ന നിർദേശവും ഇതിലുണ്ടെന്നാണ് വിവരം. ഓഫറുകളും ഫ്ളാഷ് സെയിലുകളും നിയന്ത്രിക്കുന്നതിന് നടപടിയെടുക്കാൻ ആഭ്യന്തരവ്യാപാരികളും സംഘടനകളും വർഷങ്ങളായി സർക്കാരിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. വ്യവസായ ആഭ്യന്തര വാണിജ്യ പ്രോത്സാഹനവകുപ്പ് (ഡി.പി.ഐ.ഐ.ടി.) സെക്രട്ടറി ഗുരുപ്രസാദ് മൊഹപത്ര കരടുനയം അടുത്തദിവസം കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കൈമാറുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇതുനടപ്പാക്കുന്നതിനുള്ള സമയപരിധി ഇനിയും തീരുമാനിച്ചിട്ടില്ല. പുതിയനയം നിലവിലുള്ള ചില ഓൺലൈൻ കന്പനികളുടെ ബിസിനസ് മോഡലിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകളുണ്ട്. ഓൺലൈനിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന ചെറുകിടവ്യാപാരികൾക്ക് ഇൻസെൻറീവ് അനുവദിക്കുന്ന പദ്ധതിയും ഇതിലുൾപ്പെടുത്തിയേക്കും. കൂടാതെ അൺലിമിറ്റഡ് ഓഫറുകൾ, ഫ്ളാഷ് സെയിൽ തുടങ്ങിയവയ്ക്ക് നയത്തിൽ കൃത്യമായ നിർവചനം കൊണ്ടുവരും. ഉത്പന്നം ഏതുരാജ്യത്ത് നിർമിച്ചതെന്ന് രേഖപ്പെടുത്തും ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിൽക്കുന്ന ഉത്പന്നങ്ങൾ ഏതുരാജ്യത്ത് നിർമിക്കുന്നതാണെന്ന് രേഖപ്പെടുത്തുമെന്ന് ഇ-കൊമേഴ്സ് കന്പനികൾ സർക്കാരിനെ അറിയിച്ചു. ഈ രംഗത്ത് മുൻനിരയിലുള്ള ആമസോണും ഫ്ളിപ്കാർട്ടും ഇതിനായി ജൂലായ് വരെ സമയംചോദിച്ചിട്ടുണ്ട്. ഏതെങ്കിലും ഉത്പന്നം ഇപ്പോൾ നിരോധിക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചൈനയിൽനിർമിച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിൽ തിരിച്ചറിയാനും അവർക്ക് താത്പര്യമില്ലെങ്കിൽ ഒഴിവാക്കാനും അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഉത്പന്നങ്ങൾ ചേർക്കുന്പോൾ ഇക്കാര്യം ഉൾപ്പെടുത്താൻ എളുപ്പമാണെങ്കിലും നിലവിലുള്ളവയിൽ ചേർക്കുക ശ്രമകരമാണെന്ന് കന്പനികൾ അറിയിച്ചിട്ടുണ്ട്. ഇതിന് കൂടുതൽസമയം വേണ്ടിവരും. ഘടകങ്ങൾ ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ഉത്പന്നങ്ങളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും കന്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

from money rss https://bit.ly/3dBxyOC
via IFTTT

Related Posts:

  • പാചക വാതക കണക് ഷൻ: ഏത് കമ്പനിയിലേക്കും മാറാനുള്ള സൗകര്യംവരുന്നുമൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതുപോലെ പാചക വാതക ഉപഭോക്താക്കൾക്ക് ഇനി സേവന ദാതാക്കളെയും മാറ്റാം. പൊതുമേഖല കമ്പനികളെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനുള്ള പദ്ധതിയാണ് സർക്കാർ അവതരിപ്പിക്കുന്നത്. പദ്ധതി നടപ്പിലായാൽ, ഇന്ത്യൻ ഓയിൽ … Read More
  • സ്വർണവില പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയായിസ്വർണവിലയിൽ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4400 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. മൂന്നുദിവസംകൊണ്ട് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്. ആഗ… Read More
  • സ്വർണ വില 200 രൂപകൂടി പവന് 36,200 രൂപയായിമൂന്നുദിവസംമാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ചൊവാഴ്ച 200 രൂപ വർധിച്ചു. ഇതോടെ പവന്റെ വില 36,200 രൂപയായി. 4525 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾ വില 0.3ശതമാനം വർധിച്ച് 1,818.25 ഡോളറിലെത്തി. യൂറോപ്പിൽ കോവിഡ് കേസുക… Read More
  • നിഫ്റ്റി 14,650ന് മുകളിൽ: സെൻസെക്‌സ് 558 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തുമുംബൈ: കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിക്കിടയിലും വ്യാപാര ആഴ്ചയിലെ രണ്ടാംദിനവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യസേവനം, ലോഹം എന്നീവിഭാഗങ്ങളിലെ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,600ന് മുകളിലെത്തി. സെൻസെക്സ് 557.63 പോയന്റ് … Read More
  • ബാങ്കുകൾ വായ്പകൾ പുനഃക്രമീകരിക്കുന്നുകോന്നി (പത്തനംതിട്ട): കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിൽനിന്നും ഉപയോക്താക്കളെ സഹായിക്കാൻ ദേശസാത്കൃത-പൊതുമേഖലാ ബാങ്കുകളും എൻ.എഫ്.ബി.സി.യും അടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ ഉദാരനയം സ്വീകരിക്കണമെന്ന റിസർവ് ബാങ്ക് നിർദേശ… Read More