121

Powered By Blogger

Tuesday, 12 January 2021

പാഠം 107| പുതിയ സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്വീകരിക്കേണ്ട ആക്ഷന്‍ പ്ലാന്‍

വിപണി തകർന്നടിഞ്ഞപ്പോൾ നിക്ഷേപംമുഴുവൻ പിൻവലിച്ച് സ്വസ്ഥതതേടിയ രാംദാസ്. സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കീഴടക്കുന്നത് അതുഭതത്തോടെ (ആശ്ചര്യത്തോടെയും) നോക്കിനിന്ന് നിക്ഷേപം തുടങ്ങാൻ വൈകിയല്ലോയെന്ന് ചിന്തിച്ച ജോഷി കുരിയൻ, അതിസാഹസികമായി ഇടപെട്ട് വിപണിയിലെ മുന്നേറ്റത്തിൽ പണം തിരിച്ചെടുത്ത് സംതൃപ്തിനേടിയ വിജേഷ്. ഇവർ അറിയാൻ ഇതാ ഒരു കർമപദ്ധതി അവതരിപ്പിക്കുന്നു. പുതിയ നിക്ഷേപകരും നിലവിൽ നിക്ഷേപം തുടരുന്നവരും സാമ്പത്തിക ലക്ഷ്യത്തിന് അടുത്തെത്തിയവരും സ്ഥിരവരുമാനത്തിനായി പെൻഷൻ സമ്പാദ്യം നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നവരും ഒറ്റത്തവണയായി നിക്ഷേപിക്കാനൊരുങ്ങുന്നവരും ഇപ്പോഴും സംശയത്തോടെ മാറിനിൽക്കുന്നവരും സാഹസിക മനോഭാവത്തോടെ വിപണിയിൽ ഇടപെടുന്നവരും തന്ത്രശാലികളും നിലവിലെ സാഹചര്യത്തിൽ സ്വീകരിക്കേണ്ടകാര്യങ്ങളാണ് ഈ പാഠത്തിൽ വിശദീകരിക്കുന്നത്. പുതിയ നിക്ഷേപകർ: നിക്ഷേപം തുടങ്ങാൻ യോജിച്ച സമയം ഇന്നുതന്നെയാണ്. ഓഹരി വിപണി എക്കാലത്തെയും ഉയരത്തിലെത്തിയതിനാൽ ഉടനെ ഇടിഞ്ഞുവീഴുമെന്നുകരുതി അതിനായി കാത്തിരുന്ന് ദിവസങ്ങൾ നഷ്ടപ്പെടുത്തരുത്. ദീർഘകാല ലക്ഷ്യത്തിനായി ഇപ്പോൾതന്നെ എസ്ഐപി തുടങ്ങാം. നിക്ഷേപ ലക്ഷ്യവും കാലയളവും വിലിയിരുത്തി ഓഹരിയിലും ഡെറ്റിലും നിശ്ചിത അനുപാതത്തിൽ എസ്ഐപി ആരംഭിക്കാം. നിലവിൽ നിക്ഷേപംനടത്തുന്നവർ: കഴിഞ്ഞകാലത്തെ കനത്ത തകർച്ചയും നിലവിലെനേട്ടവും എപ്രകാരം പോർട്ട്ഫോളിയോയിൽ പ്രതിഫലിച്ചുവെന്ന് കാണാൻ കഴിഞ്ഞു. മികച്ചനേട്ടത്തിലുള്ള നിക്ഷേപംപിൻവലിച്ചാലോയെന്ന് സ്വാഭാവികമായും ആലോചിച്ചേക്കാം. ഇനിയൊരു ഇടിവുണ്ടാകുമ്പോൾ ഇതുവരെയുള്ളനേട്ടം വെള്ളത്തിലായാലോയെന്ന ചിന്തിയാകും അതിനുപിന്നിൽ. ഒരുകാര്യംമനസിലാക്കുക, വിപണി എപ്പോൾ ഉയരുമെന്നോ തകരുമെന്നോ ആർക്കും പ്രവചിക്കാനാവില്ല. അതൊന്നും കാര്യമാക്കാതെ ദീർഘകാല ലക്ഷ്യത്തിനായുള്ള എസ്ഐപി നിക്ഷേപം തുടരുകതന്നെ ചെയ്യുക. ലകഷ്യത്തിനടുത്തെത്തിയവർ: സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ മാസങ്ങൾമാത്രം അവശേഷിക്കുന്നവർ ചിട്ടയായി നിക്ഷേപം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. മികച്ച ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലേയ്ക്ക് ഘട്ടംഘട്ടമായി നിക്ഷേപം സ്വിച്ച് ചെയ്യുക. ഇപ്പോൾ പിൻവലിക്കുന്നതിലൂടെ നിലവിലെ മികച്ച ആദായം സ്വന്തമാക്കാം. അതോടൊപ്പം റിസ്ക് കുറഞ്ഞ ഡെറ്റ് ഫണ്ടിൽനിന്ന് ഭാവിയിൽ ബാങ്ക് നിക്ഷേപത്തേക്കാൾ കൂടിയ ആദായം നേടുകയുംചെയ്യാം. നികുതി ആനുകൂല്യവും ലഭിക്കും. റിട്ടയർ ചെയ്തവർ: പെൻഷൻപറ്റിയപ്പോൾ ലഭിച്ചതുക വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായത്തനായി ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർ പ്രധാനമായും ഇക്കാര്യം അറിയുക. അഞ്ചുവർഷത്തേയ്ക്കുള്ള വരുമാനമാർഗം സൂരക്ഷിതമായി നിക്ഷേപിച്ചശേഷംമാത്രം ബാക്കിയുള്ളതുക ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ എസ്ഐപിയായിമാത്രം നിക്ഷേപിക്കുക. അഞ്ചുവർഷത്തിനപ്പുറംമാത്രം ഇതിൽനിന്നുള്ള ആദായം പ്രതീക്ഷിച്ചാൽമതി. ഒറ്റത്തവണയായി നിക്ഷേപിക്കുന്നവർ: ഓഹരിയിലും ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിലും ഒറ്റത്തവണയായി നിക്ഷേപിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക. വിപണി ഉയർന്നുനിൽക്കുന്നതിനാൽ ഭാവിയിൽ തകർച്ചനേരിട്ടാൽ വൻനഷ്ടംതന്നെ ഉണ്ടായേക്കാം. വിപണിയുടെ ഏറ്റക്കുറച്ചിലുകളിൽ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന ശരാശരി(റൂപി കോസ്റ്റ് ആവറേജിങ്)യുടെ സാധ്യത പ്രയോജനപ്പെടുത്താൻ കഴിയാതെവരും. അതായത് വിപണി ഉയരുമ്പോഴും താഴുമ്പോഴും നിക്ഷേപം നടത്തുന്നതിലൂടെ ലഭിക്കുന്ന ആവറേജിങിന്റെ സാധ്യതയാണ് പ്രയോജനപ്പെടുത്താൻ കഴിയാതെവരിക. സാധാരണയിൽക്കൂടുതൽകാലം കാത്തിരിക്കേണ്ട സാഹചര്യം ഇതുണ്ടാക്കിയേക്കാം. അതിനാൽ ഒറ്റത്തവണയായി നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുക അതിന്റെ വലിപ്പമനുസരിച്ച് 18 മാസക്കാലയളവവരെയുള്ള എസ്ഐപിയായി ക്രമീകരിക്കാം. മികച്ച ഷോട്ട് ഡ്യൂറേഷൻ ഫണ്ടിൽ നിക്ഷേപിച്ച് എസ്ടിപിയായി ഇക്വിറ്റി ഫണ്ടിലേയ്ക്ക് മാസംമാസം ട്രാൻസ്ഫർ ചെയ്യാം. സംശയത്തോടെ നിൽക്കുന്നവർ: സ്റ്റോക്ക് മാർക്കറ്റ് ഉയർന്ന നിലവാരത്തിലായതിനാൽ നിക്ഷേപിക്കാൻ മടിക്കുന്നവർ അറിയേണ്ടകാര്യമിതാണ്. വിപണിയിൽ മുന്നേറ്റംതുടർന്നാൽ അവസരം നഷ്ടമാകുകയാണ് ചെയ്യുക. സെൻസെക്സും നിഫ്റ്റിയും ഉയരുന്നതിന്റെ കണക്കുകളാണ് പ്രധാനമായും വിലയിരുത്തുന്നത്. ആ സൂചികകളിൽപ്പെടാത്ത നിരവധി ഓഹരികളും വിപണിയിലുണ്ട്. അതായത് സെൻസെക്സ് 30ഉം നിഫ്റ്റിയും 50ഉം വീതം ഓഹരികളെമാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽതന്നെ ഈ സൂചികകൾ ഉയരുമ്പോൾ എല്ലാഓഹരികളും മുന്നേറിയതായി കണക്കാക്കേണ്ടതില്ല. സൂചികകൾ ഉയരുകയോ താഴുകയോ ചെയ്തോട്ടെ. എസ്ഐപിയായി ഇപ്പോൾതന്നെ നിക്ഷേപം ആരംഭിക്കുക. കാലംമുന്നോട്ടുപോകുന്തോറും ആത്മവിശ്വാസത്തോടെ മുന്നേറാൻ അത് സഹായിക്കും. സാഹസികർ: മാർച്ചിൽ കൂപ്പുകുത്തിയപ്പോൾ വിപണിയിൽനിന്ന് പുറത്തുപോകുകയും ഇപ്പോഴത്തെ ബുൾ റണ്ണിൽ വലിയതുക നിക്ഷേപിക്കാൻ ആഗ്രഹിക്കുകയുംചെയ്യുന്നുവെങ്കിൽ, ആ തീരുമാനം ഉപേക്ഷിക്കുക. ഈ തീരുമാനം ആത്യന്തികമായി നേട്ടത്തിൽനിന്നകറ്റും. ആദ്യം ലക്ഷ്യം നിശ്ചയിക്കുക. പിന്നെയാണ് റൂട്ട്മാപ്പ് തയ്യാറാക്കേണ്ടത്. നിക്ഷേപിക്കേണ്ടതുക നിശ്ചയിച്ച് അഞ്ചുവർഷത്തിനപ്പുറമുള്ള കാലയളവ് മുന്നിൽകണ്ട് എസ്ഐപിയായി മാത്രം നിക്ഷേപിക്കുക. തന്ത്രശാലികൾ: ഹ്രസ്വകാലയളവിൽ ലക്ഷങ്ങൾ കൈപ്പിടിയിലൊതുക്കാൻ ആഗ്രഹിക്കുന്നവർ വിപണിക്കുപിന്നിൽ ഒളിഞ്ഞിരിക്കുന്ന റിസ്ക് അറിഞ്ഞിരിക്കുക. ദീർഘകാലത്തിൽ നേട്ടമുണ്ടാക്കാൻ താരതമ്യേന എളുപ്പമാണ്. അതുകൊണ്ടുതന്നെ ചിട്ടയായ നിക്ഷേപത്തിലൂടെമാത്രം സമ്പന്നനാകാൻ ശ്രമിക്കുക. ഇന്നുവെച്ച് നാളെ കോടികളുണ്ടാക്കാമെന്ന് കണക്കുകൂട്ടുന്നവർ എളുപ്പത്തിൽ കുഴിയിൽചാടുമെന്നകാര്യത്തിൽ സംശയമില്ല. feedbacks to: antonycdavis@gmail.com കുറിപ്പ്: ഓഹരിയിലായാലും മ്യൂച്വൽ ഫണ്ടിലായാലും നിക്ഷേപത്തിന് എസ്ഐപിയുടെവഴി സ്വീകരിക്കുക. ഓഹരിയിൽ നേരിട്ട് എസ്ഐപിയായി നിക്ഷേപിക്കാൻ സ്റ്റോക്ക് ബ്രോക്കർമാർ അവസരംനൽകുന്നുണ്ട്. മികച്ച മൂന്നോ അഞ്ചോ ഓഹരികൾ തിരഞ്ഞെടുത്ത് മാസംതോറും നിശ്ചിത തിയതി നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. മ്യൂച്വൽ ഫണ്ടിലാണെങ്കിൽ സാമ്പത്തിക ലക്ഷ്യംമുന്നിൽകണ്ട് അതിനുയോജിച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപംതുടങ്ങാം.

from money rss https://bit.ly/35AmXSV
via IFTTT