121

Powered By Blogger

Friday, 4 September 2020

തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു

തേഡ് പാർട്ടി വാഹന ഇൻഷുറൻസ് പോളിസി ലഭിക്കാൻ നാലുചക്ര വാഹനങ്ങൾക്ക് ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. 2021 ജനുവരി ഒന്നിനുശേഷമാകും ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. അതിനുമുന്നോടിയായി ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. 2017 ഡിസംബറിനുമുമ്പ് വിറ്റ വാഹനങ്ങൾക്കാകും ഇത് ബാധകമാകുക. 2017 മുതൽ പുതിയ നാലുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾതന്നെ ഫാസ്ടാഗും നിർബന്ധമാക്കിയിരുന്നു. വാഹന ഡീലർമാർ വഴിയാണ് ഇത്നൽകിവരുന്നത്. ടോൾ പ്ലാസകളിൽ ക്യൂ നിന്ന് പണം നൽകാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ് ടാഗ്. വാഹനങ്ങളിൽ ഒട്ടിക്കുന്ന ഒരു റേഡീയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സ്റ്റിക്കറാണിത്. ഫാസ്ടാഗ് ഉള്ള വാഹനം ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ടോൾതുക തനിയെ ഈടാക്കുകയാണ് ചെയ്യുക. FASTag mandatory for buying third party vehicle insurance

from money rss https://bit.ly/2Z5Q5y9
via IFTTT