121

Powered By Blogger

Friday, 4 September 2020

ചൈനയില്‍നിന്ന് ജപ്പാന്‍ ഇന്ത്യയിലേയ്ക്ക് നിര്‍മാണയൂണിറ്റുകള്‍ മാറ്റുന്നു

വിതരണശൃംഖല വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ചൈനയിൽനിന്ന് ഇന്ത്യയിലേയ്ക്കും ബംഗ്ലാദേശിലേയ്ക്കും നിർമാണയൂണിറ്റുകൾ മാറ്റുന്നതിന് കമ്പനികൾക്ക് ജപ്പാൻ ആനുകൂല്യം പ്രഖ്യാപിച്ചു. നിർമാണ യൂണിറ്റുകൾ ഒരുപ്രദേശത്തുമാത്രമായി പ്രവർത്തിക്കുന്നത് ഒഴിവാക്കുകുകൂടി ഇതിനുപിന്നിൽ ലക്ഷ്യമുണ്ട്. ഇലക്ട്രോണിക്, മെഡിക്കൽ ഉപകരണ നിർമാണയൂണിറ്റുകളാകും ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങലിലേയ്ക്ക് മാറ്റുന്നതെന്ന് നിക്കി ഏഷ്യൻ റിവ്യു റിപ്പോർട്ട് ചെയ്തു. ആസിയാൻ രാജ്യങ്ങളിലേയ്ക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇടക്കാല ബജറ്റിൽ ഇതിനായി 23.5 ബില്യൺ യെൻ(221 മില്യൺ യുഎസ് ഡോളർ)ആണ് ആനുകൂല്യങ്ങൾ നൽകുന്നതിനായി നീക്കിവെച്ചിട്ടുള്ളത്. നിലവിൽ ചൈന കേന്ദ്രീകരിച്ചാണ് ജപ്പാൻ കമ്പനികളുടെ നിർമാണ ശൃംഖലകൾ കാര്യമായി പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ ആനുകൂല്യം നൽകുന്നതിനുള്ള അപേക്ഷകൾ ജൂൺവരെയാണ് സ്വീകരിച്ചത്. ഇതുപ്രകാരം 30 പൊജക്ടുകൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. രണ്ടാംഘട്ട പദ്ധതിയും ജപ്പാൻ ഉടനെ നടപ്പാക്കും. Japan to offer incentives to companies shifting base from China to India

from money rss https://bit.ly/3hYzAvx
via IFTTT