121

Powered By Blogger

Wednesday, 26 May 2021

വരുമാനനഷ്ടംനികത്താൻ കേന്ദ്ര സർക്കാർ 1.6 ലക്ഷംകോടി രൂപ കടമെടുത്തേക്കും

നികുതിപിരിവിലെ കുറവുമൂലം സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്താൻ രണ്ടാംവർഷവും കേന്ദസർക്കാരിന് വൻതോതിൽ വായ്പയെടുക്കേണ്ടിവരും. നടപ്പ് സാമ്പത്തിവർഷം 1.58 ലക്ഷംകോടി രൂപ(21.7 ബില്യൺ ഡോളർ)അധിക വായ്പയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ചരക്ക് സേവന നികുതി സമിതി മെയ് 28ന് യോഗംചേർന്ന് സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് ചർച്ചചെയ്യും. 2.7 ലക്ഷം കോടി രൂപയോളമാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടിവരികയെങ്കിലും ഈയനത്തിൽ 1.1 ലക്ഷംകോടി രൂപയാണ് കേന്ദ്രത്തിന് അധികമായി വേണ്ടിവരിക. ധനകമ്മി പരിഹരിക്കാൻ ഈവർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ 12 ലക്ഷം കോടി രൂപയ്ക്കുപുറമെയാണിത്. ബോണ്ട് വാങ്ങൽ പദ്ധതിയിലൂടെ ഒരു ലക്ഷംകോടി രൂപ സമാഹരിച്ച് ഇതുവരെയുള്ള വരുമാനചോർച്ചയ്ക്ക് ആശ്വാസമേകാൻ ആർബിഐക്കുകഴിഞ്ഞിട്ടുണ്ട്. ബോണ്ട് ആദായം 20 ബേസിസ് പോയന്റ് താഴ്ത്തി 5.97ശതമാനത്തിലെത്തിക്കാനും റിസർവ് ബാങ്കിന് കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം പിന്തുടർന്നരീതിതന്നെയായിരിക്കും വായ്പയുടെകാര്യത്തിൽ ഇത്തവണയും സ്വീകരിച്ചേക്കുക. അധികവായ്പ, തുക, എടുക്കേണ്ടസമയം എന്നിവ റിസർവ് ബാങ്കുമായി ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക. എപ്രിൽവരെയുള്ള ഏഴുമാസക്കാലം ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിലധികമായിരുന്നു. കോവിഡിന്റെ രണ്ടാംതരംഗത്തെതുർന്ന് പ്രാദേശികമായി പലയിടങ്ങളിലും അടച്ചിട്ടതിനാൽ ഉപഭോഗത്തിൽ കാര്യമായ ഇടിവുണ്ടായതാണ് നികുതി വരുനമാനത്തെ ബാധിച്ചത്. ജിഎസ്ടി നടപ്പാക്കിയപ്പോഴുള്ള വ്യവസ്ഥപ്രകാരം, വരുമാനനഷ്ടമുണ്ടായാൽ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരംനൽകാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്.

from money rss https://bit.ly/3fNJYq0
via IFTTT