121

Powered By Blogger

Monday, 17 May 2021

സെൻസെക്‌സ് 848 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,900ന് മുകളിൽ

മുംബൈ: ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ വിപണി കുതിച്ചു. നിഫ്റ്റി 14,900ന് മുകളിൽ ക്ലോസ്ചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിൽ കുറവുണ്ടായതും ആഗോള കാരണങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 848.18 പോയന്റ് നേട്ടത്തിൽ 49,580.73ലും നിഫ്റ്റി 245.40 പോയന്റ് ഉയർന്ന് 14,923.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2047 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1024 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 215 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ഭാരതി എയർടെൽ, എൽആൻഡ്ടി, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി എനർജി, ബാങ്ക്, ഓട്ടോ, മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ 1-4ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.6ശതമാനത്തോളം ഉയർന്നു. Nifty ends above 14,900, Sensex jumps 848 pts.

from money rss https://bit.ly/3yhaD6Y
via IFTTT

Related Posts:

  • സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം: പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയായികൊച്ചി: സ്വർണവില പവന് 560 രൂപ കുറഞ്ഞ് 29,840 രൂപയായി. 3730 രൂപയാണ് ഗ്രാമിന്റെ വില. 30,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ വൻതോതിൽ ഏറ്റക്കുറച്ചിലുണ്ട്. ജനുവരി ആ… Read More
  • ഓണ്‍ലൈന്‍ മരുന്നുവില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശംന്യൂഡൽഹി: രാജ്യത്ത് മരുന്നുകളുടെ ഓൺലൈൻ വില്പന നിർത്തിവെയ്ക്കാൻ ഡ്രഗ് റഗുലേറ്റർ നിർദേശം നൽകി. ഓൺലൈനിലെ മരുന്നുവിൽപനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കൊണ്ടുവരുന്നതിന്റെ അന്ത്യഘട്ടത്തിലാണ് സർക്കാർ. ഇതിനിടയിലാണ് പുതിയ തീരുമാനം നടപ്പാക… Read More
  • ആഘോഷമായി മഹാമേളകൊച്ചി: രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളും വിവിധ സംസ്കാരവും ജനങ്ങൾക്ക് പരിചയപ്പെടുത്തിയ മാതൃഭൂമി മഹാമേളയ്ക്ക് ജനശ്രദ്ധയേറുന്നു. നൂറുകണക്കിനാളുകളാണ് നിത്യേന മേളയുടെ ഭാഗമാകാൻ എത്തുന്നത്. 30-ാം തീയതി വരെ ഉച്ചയ്ക്ക് 12.30 മുതൽ 9.30 വരെ… Read More
  • പാഠം 46: 60വയസ്സില്‍ വിരമിക്കുമ്പോള്‍ 4 കോടി ലഭിക്കാന്‍ എവിടെ നിക്ഷേപിക്കുംറിട്ടയർമെന്റ് കാലജീവിതത്തിനായി എന്തിനാണ് കോടികൾ നിക്ഷേപിക്കുന്നത്? ഇ-മെയിലിലും കമന്റുവഴിയുംധാരാളം സംശയങ്ങളാണ് വായനക്കാരിൽനിന്ന് ഇതുസംബന്ധിച്ച് ലഭിച്ചത്. 60 വയസ്സിലോ 55 വയസ്സിലോ വിരമിക്കുന്ന ഒരാൾക്ക് എന്തിനാണ് രണ്ടുകോടി രൂപയും… Read More
  • സെന്‍സെക്‌സില്‍ 250 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: തുടർച്ചയായി മൂന്നുദിവസം നഷ്ടത്തിലായിരുന്ന വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 250 പോയന്റും നിഫ്റ്റി 63 പോയന്റും ഉയർന്നു. സെൻസെക്സ് ഓഹരികളിൽ ആക്സിസ് ബാങ്ക്, എൽആൻഡ്ടി, ഇൻഫോസിസ് തുടങ്ങിയവ 1.5 ശതമാനം മുതൽ 2.5 ശതമാനംവരെ… Read More