121

Powered By Blogger

Saturday, 16 May 2020

റിലയന്‍സിന്റെ അവകാശ ഓഹരി വില്പന 20ന് തുടങ്ങും

മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അവകാശ ഓഹരി വില്പന മെയ് 20ന് തുടങ്ങും. ജൂൺ മൂന്നുവരെയാണ് അപേക്ഷിക്കാൻ കഴിയുക. 1,275 രൂപ നിരക്കിൽ 1ഃ15 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് റിലയൻസിന്റെ 15 ഓഹരികളുള്ളവർക്ക് ഒരു ഓഹരി വീതം ലഭിക്കും. 53,125 കോടി രൂപയാണ് അവകാശ ഓഹരിയിലൂടെ കമ്പനി സമാഹരിക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവുംവലിയ അവകാശ ഓഹരി വില്പനയായിരിക്കുമിതെന്നാണ് കരുതുന്നത്. മപ്പതുവർഷത്തെ ചരിത്രത്തിലാദ്യമായാണ് റിലയൻസ് ഇൻഡസ്ട്രീസ് അവകാശ ഓഹരി പുറത്തിറക്കുന്നത്. വെള്ളിയാഴ്ച ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ റൈറ്റ്സ് ഇഷ്യു കമ്മിറ്റയാണ് ഇഷ്യു തിയതിയുമായി ബന്ധപ്പെട്ടവിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കൈമാറിയത്. 2021 മാർച്ചോടെ കടരഹിത കമ്പനിയായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്അവകാശ ഓഹരി വില്പന നടത്തുന്നത്.

from money rss https://bit.ly/2WBnUXf
via IFTTT