121

Powered By Blogger

Saturday, 16 May 2020

ഉത്തേജന പാക്കേജ് വിപണിയില്‍ പ്രതിഫലിക്കാതിരുന്നത് എന്തുകൊണ്ട്?

സാമ്പത്തിക ഉത്തേജനവും സമ്പദ്വ്യവസ്ഥയുടെ പുനരുദ്ഘാടനവും പ്രതീക്ഷിച്ച് രണ്ടുമൂന്നാഴ്ചകളായി വിപണിയിൽ മികച്ച പ്രതികരണമായിരുന്നു. സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന്റെ തലേന്നും പിറ്റേന്നും അനുകൂല പ്രതികരണം തുടർന്നു.സാമ്പത്തിക രംഗത്ത് വളർച്ച ഉറപ്പാക്കുന്നതിനുതകുന്ന നേരിട്ടുള്ള സർക്കാർ ചിലവഴിക്കൽ കുറവായതുകൊണ്ടാണ് വിപണിയുടെ ആവേശം നിലനിൽക്കാതെ പോയത്. ഓഹരിയിലും ഡെറ്റിലും നിക്ഷേപവും ടിഡിഎസ്, ടിസിഎസ് കുറവും ഉൾപ്പെടുന്ന രണ്ടാം പാക്കേജിന്റെ യഥാർത്ഥ സാമ്പത്തികഫലം ഒന്നാം പാക്കേജിന്റെ 0.8 ശതമാനത്തിനു പുറമേ 0.25 ശതമാനത്തിൽ താഴെ മാത്രമാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യ അകലവുംമറ്റും കാരണമായി സാമ്പത്തിക മേഖല വേഗക്കുറവിലേക്കു നീങ്ങുമ്പോൾ പെട്ടെന്നുണ്ടാകാവുന്ന പാപ്പരത്തവും തൊഴിൽനഷ്ടവും പിടിച്ചുനിർത്തുക എന്നതാണ് ഉത്തേജക പാക്കേജിന്റെ ലക്ഷ്യം. പക്ഷേ സാമ്പത്തിക ഫലം കുറവാണെങ്കിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങൾക്കും സർക്കാർ നൽകുന്ന 3.5 ലക്ഷം കോടിയുടെ വായ്പാ ജാമ്യ ഗാരണ്ടിയും തിരിച്ചടവിനുള്ള നാലുവർഷത്തെ മൊറട്ടോറിയവും നിലവിലെ സാഹചര്യം നേരിടാൻ ഉതകുന്ന കവചമായിത്തീരുകതന്നെ ചെയ്യും. ഉത്തേജക പാക്കേജിന്റെ വലിയൊരുഭാഗം റിസർവ് ബാങ്ക് ധന വിപണിയിലിറിക്കുന്ന പണംതന്നെ ആയിരിക്കും. മൊത്തം പാക്കേജ് ജിഡിപിയുടെ 10 ശതമാനമായിരിക്കേ, പണ ലഭ്യത ജിഡിപിയുടെ 6 മുതൽ 7 ശതമാനംവരെ ആയിരിക്കും. സർക്കാർ ദൗത്യംനിർവഹിക്കുക തന്നെയാണ്. എങ്കിലും മോശമായ ധനസ്ഥിതി കൂടുതൽ ഉത്സാഹം പ്രകടിപ്പിക്കുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നു. മൊത്തത്തിൽ മാന്യമായ പാക്കേജ് തന്നെയാണിത് കരുതേണ്ടിയിരിക്കുന്നു. പാവപ്പെട്ടവർക്കും കർഷകർക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും നഗരങ്ങളിലെ സാധുക്കൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സാമ്പത്തിക സഹായവും പ്രതീക്ഷയും വായ്പകളും മിനിമംവരുമാനവും ബിസിനസും നൽകി ഈ കലുഷകാലത്തെ അതിജീവിക്കാൻ പാക്കേജ് സഹായിക്കുന്നു. എന്നാൽ സമ്പദ് വ്യവസ്ഥയിൽ വളർച്ചയുണ്ടാക്കാൻ ഇതൊന്നും പര്യാപ്തമല്ല. സർക്കാരിന്റെ നേരിട്ടുള്ള ചിലവഴിക്കൽ ഇക്കാര്യത്തിൽ കൂടുതൽ സഹായകമായിത്തീരുമായിരുന്നു. ആഴ്ചയിലുടനീളം ആഗോള വിപണി ദുർബ്ബലമായിരുന്നു. സ്വാഭാവികമായും അഭ്യന്തരവിപണിയും ആഗോള വിപണിയുടെ മാർഗത്തിൽ തന്നെയായി. ലോകത്തിന്റെ പലഭാഗങ്ങളിലും ഇതുപോലെയോ ഇതിലും വിപുലമോആയ ഉത്തേജക പാക്കേജുകൾ കണ്ടു. വായ്പാ ലഭ്യതയും സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനവും പ്രതീക്ഷിച്ച് തുടക്കത്തിൽ ലോകമെങ്ങും അനുകൂല പ്രതികരണമായിരുന്നു. എന്നാൽ സാമ്പത്തികമേഖല തുറക്കപ്പെടുമെന്നു കരതുമ്പോൾ വിപണിയിലെ ഇപ്പോഴത്തെ ആശയക്കുഴപ്പം നോക്കൂ. കോവിഡിനു മുമ്പുള്ള കാലത്തേതുപോലെ സാമ്പത്തിക മേഖല ഉടനെയൊന്നും പ്രവർത്തന ക്ഷമമാകില്ലെന്നു വിപണി കരുതുന്നു. കോവിഡ് ഭീഷണി ലോകത്തുനിന്നു നിർമ്മാർജ്ജനം ചെയ്യപ്പെടുവോളം സാമൂഹിക അകലം നിലനിൽക്കാൻ പോവുകയാണ്. പ്രശ്നം നീണ്ടുനിന്നാൽ ഭാവിയിൽ പലമേഖലകളും കമ്പനികളും ഉൾപ്പടെ പലസംരംഭങ്ങളും പൊളിയുമെന്നും വിപണി കരുതുന്നു. ഇതുവരെയുള്ള നാലാം പാദഫലങ്ങൾ പ്രതീക്ഷയ്ക്കുതാഴെ ആയത് വിപണിയിൽ അത്ഭുതമൊന്നും ജനിപ്പിക്കുന്നില്ല. എന്നാൽ വരുംകാലത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും സാമ്പത്തിക മാർഗരേഖയും മങ്ങിയതുതന്നെയാണ്. അനിശ്ചിതത്വമുണ്ടാക്കുന്ന ഈ കണക്കുകൂട്ടലുകൾ അടുത്തരണ്ടുമൂന്നു പാദങ്ങളിലെങ്കിലും വിപണിയിൽ പ്രതിഫലിക്കാതിരിക്കില്ല. എങ്കിലും അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ, കാർഷികരംഗവുമായി ബന്ധപ്പെട്ട ബിസിനസുകൾ, ഫാർമ, കെമിക്കൽ വ്യവസായമേഖലകൾ എന്നിവ സുരക്ഷിതത്വം നൽകുന്നു. കൃത്യമായ പ്രവചനം അസാധ്യമായ സാഹചര്യമാണു നിലവിലുള്ളത്. കാര്യങ്ങൾ മാറിമറിയാൻ സാധ്യതയുള്ള അടുത്ത രണ്ടുപാദങ്ങളിലെങ്കിലും സ്ഥിതി പ്രവചനാതീതമാണ്. കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനനുസരിച്ച് ഭാവിയിൽ വീണ്ടും താഴേക്കുപോയേക്കാം. അങ്ങിനെയൊരു സാഹചര്യത്തിൽ ഒന്നാം പാദത്തിൽ ബിസിനസിന്റെ പലമേഖലകളും പൂർണപരാജയമാകാനാണിട. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2WVZ7Ms
via IFTTT